2014, ഡിസംബർ 13, ശനിയാഴ്‌ച

മഹാ പ്രണയം

ഹൃദയ രക്ത ചുവപ്പിനാല്‍ 
ഞാനെന്ടെ .....
മിഴി നനഞ്ഞു നില്‍ക്കെ 
ഞാനെന്ടെ ..
മനം കൊടുത്ത പാതിക്കു മുന്നില്‍ 
പറഞ്ഞു തീരാത്ത പരിഭവ ചൂടില്‍
ഈ പകലും പറിച്ചു പോകുന്ന സൂര്യനില്‍
ഒരു നിഴല്‍ കൂടി നല്‍കി പതിഞ്ഞു പോകവേ ..
പറഞ്ഞു തീര്‍ക്കട്ടെ ...
ഞാന്‍ നിനക്കായി പണിതു വെച്ചൊരു മഹാ പ്രണയം

2014, നവംബർ 13, വ്യാഴാഴ്‌ച

ബാക്കി

എത്ര സങ്കടമാണ്
എന്റെ കണ്ണിലൂടെ ഒഴുകിയത്
എത്ര നക്ഷത്രങ്ങളാന് 
ചിറകൊടിഞ്ഞു
ഭൂമിയില്‍ വീണത്‌ .
എത്ര പൂവുകള്‍ ആണ്
നിറം കെട്ടു മരിച്ചത് .
എത്ര വന്‍ മരങ്ങലാണ്
മണ്ണില്‍ പതിച്ചത് .
എത്ര കിനാവുകളാണ്
മരണം വരിച്ചത്‌ .
എത്ര ബന്ധങ്ങളാണ്
എന്നില്‍ മരിച്ചത് .
എത്ര യാത്രകളാണ്
എന്നെ തടഞ്ഞത് .
എത്ര മൂഡ സ്വപ്നങ്ങള്‍ വരിച്ച
വ്യര്‍ത്ഥമായൊരു ജീവിതത്തിന്ടെ
ബാക്കി പത്രമാണ്ഞാന്‍ ..

2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

ഇതള്‍

ഒരു നാള്‍ ഇതളുകള്‍ പൊഴിയും 
കരിയിലെയെന്നാളുകള്‍ മൊഴിയും 
കനലുകള്‍ പുതച്ച ഭൂത കാലം മറക്കും 
മറവി നിനക്കൊരു അനുഗ്രഹമാകട്ടെ ..

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

kavithakal

നിമിഷങ്ങള്‍ നിന്നിലേക്ക്‌..
ആര്‍ദ്രമായ നിന്ടെ ചിരിയിലേക്ക്‌ .
നോവുകള്‍ ഇമ പൂട്ടിയ മൌനത്തിലേക്ക്‌ ..
പ്രണയം പൂത്ത നിലാവും.
വിരഹം തീര്‍ത്ത സന്ധ്യയും .
പൈയ്തു ഒഴിഞ്ഞ മഴയും ..
നീ കരുതി വെച്ച കിനാവുകളില്‍
.........................
പൂവിനോട് എന്തിഷ്ട്ടം
പൂക്കളോട് എന്തിഷ്ട്ടം
സന്ധ്യയോടു എന്തിഷ്ട്ടം
രാത്രിയോട്‌ എന്തിഷ്ട്ടം
നിലാവിനോട് എന്തിഷ്ട്ടം
നക്ഷത്രം എന്തിഷ്ട്ടം .
പുലരിയോട് എന്തിഷ്ട്ടം
പുഴകളോട് എന്തിഷ്ട്ടം
മഞ്ഞിനോടു എന്തിഷ്ട്ടം
മലകളോട് എന്തിഷ്ടം ..
ഇഷ്ട്ടങ്ങള്‍ എല്ലാം ചേരും
ഇഷ്ടമെനിക്കിഷ്ട്ടം ..

2014, ഓഗസ്റ്റ് 9, ശനിയാഴ്‌ച

നുറുങ്ങുകള്‍ കവിതകള്‍

നിന്ടെ ചിതയിലേക്ക് എനിക്കെത്ര ദൂരം

----------------------
ഒരു മന്ദസ്മിതം ചൂടി നില്‍ക്കും
പ്രണയാദ്രമായ് മഴ ..മഴ ..
-------------------
വഴിയിരമ്പില്‍ പ്രണയമായ് മഴ
ഇതളുകള്‍ ...
അതിലൊരു കുടം ചിതറും ചില്ലുകള്‍
ഹൃദയ രാഗമായ് ..
------------------
എന്റെ ചിറകരിഞ്ഞു
നീ മന്ദഹസിക്കുന്നുവോ
എന്റെ ഹൃദയം പറിച്ചു
നീ പൂ ചാര്‍ത്തുന്നുവോ
എന്റെ സ്വപനം കൊണ്ട് നീ
മിഴിയടക്കുന്നുവോ ..
എന്റെ മൌനം കൊണ്ട് നീ
ചിരിയോതുക്കുന്നുവോ ..
---------------------
ഹൃദയമേ നീയിത്ര ശൂന്യമോ
-----------------.
ആകാശചുരുളില്‍
ആയിരം നക്ഷത്രങ്ങള്‍ ..
അതിലൊന്ന്
നിനക്കും മുന്നേ യാത്ര ചെയ്തു ..
അതിലൊന്ന് മണ്ണില്‍ പതിച്ചു ..
മണ്ണിനു നിന്നെയും നക്ഷത്രത്തെയും
നഷ്ട്ടം ...

2014, ജൂലൈ 25, വെള്ളിയാഴ്‌ച

ഗാസ ഗാസ

നിണമണിഞ്ഞ മണ്ണില്‍
കുരുന്നു കയ്യിലായുധം
ചീള് കല്ല്‌ കൊണ്ട് മക്കള്‍
നേരിടുന്നു ദുഷ്ട്ടരെ ..

പിറന്ന മണ്ണില്‍ നില്‍ക്കുവാന്‍
സ്വതന്ത്രര്രായി വാഴുവാന്‍
കുരുന്നു ചോര കൊണ്ട് മക്കള്‍
പൊരുതിടുന്നു ഗാസയില്‍ ...

അധിനിവേശ മതിരുവിട്ട നൂറു നൂറു
ബോംബിനാല്‍ കുരുതി കൊണ്ട്
നില്‍ക്കുമാ ഗാസയുടെ കുന്നുകള്‍
നിലവിളി ഉയരുമോ കണ്ണുകള്‍ കരഞ്ഞുവോ
കണ്ണ് പൂട്ടി നില്‍ക്കും ലോകചക്രവര്‍ത്തിമാര്‍ ...

ആയുധം കുന്നു കൂട്ടി അരുമയായ മക്കളെ
കൊന്നു തള്ളി എത്ര നാള്‍ എത്ര നാള്‍ ...
വരിക മണ്ണില്‍ ആയിരങ്ങള്‍ ഒത്തു ചേരും
മുഷ്ടി ചേര്‍ത്ത് പലസ്തീന് വേണ്ടി ..
ഒത്തു ചേര്‍ന്ന് നമ്മളൊന്ന് ... — w

നുറുങ്ങുകള്‍

മഴച്ചുരുളുകള്‍ നിവര്‍ത്തി
കര്‍ക്കിടകം തിമര്‍ക്കുന്നു ..
വെള്ളി കൊലുസ്സുമായ്
അരുവികള്‍ ..കാട്ടാറുകള്‍
---------------------
വിരലില്‍ ഞാന്‍ കൊത്തിയ വാക്കില്‍ ..
മുറിവേറ്റവര്‍ ഉണ്ടെങ്കില്‍ ...
പറയാം ഞാന്‍ ഒരിക്കല്‍ കൂടി
എന്നോട് ക്ഷമിച്ചാലും ...
-------------------
രാവുറങ്ങാതെ നില്‍ക്കുന്നു .
ഹൃദയത്തിലെങ്ങോ
ഒരു നുള്ള് നോവിന്‍ വിഷാദം .
മൌനങ്ങള്‍ കൊണ്ട് നിറയുന്നു ചുണ്ടുകള്‍
ഞാനുറങ്ങട്ടെ ഞാനുറങ്ങട്ടെ ...
---------------------
ചിരി വരണ്ടുണങ്ങിയ ചുണ്ടുകള്‍
ചിതലെടുത്തു കഴിഞ്ഞ കിനാവുകള്‍
കരള്‍ പറിച്ച സത്യങ്ങളെ സാക്ഷി ..
മറന്നു തുടങ്ങിയതൊക്കെയും മുന്നില്‍
-----------------------------
കാറ്റരുളിയ വാക്കുകള്‍ക്കപ്പുറം
ഹൃദ്യമായിരുന്നു നിന്‍ സ്നേഹം ..
ഞൊടിയിട പറിച്ചെറിയാന്‍ കഴിയാത്ത വിധം
ഞാനതില്‍ ലയിച്ചിരിക്കുന്നു
-------------------
എനിക്ക് മുന്നേ നടന്നവര്‍
അവരെത്ര കണ്ണീര്‍ മുനമ്പുകള്‍
താണ്ടിയോര്‍..
എനിക്ക് മുന്നേ നടന്നവര്‍ മണ്ണിനു
നേര്‍ കാഴ്ചകള്‍ നല്‍കിയോര്‍ ..
അവരുടെ കുഴിമാടമെല്ലാം
കിളിര്‍ത്തു കരയാതെ നില്‍പ്പൂ ..
അവനവനു വേണ്ടിയല്ലാലോ
അവരെന്ന സത്യം മറഞ്ഞു ..

ഒറ്റയാന്‍

ഒറ്റയാന്‍ ...
കൂട്ടം തെറ്റിയവന്‍..
കൂടെ ചേര്‍ക്കാന്‍ പറ്റാത്തവന്‍ ...
കലഹം വിതച്ചവന്‍ ..
കലാപം കൊണ്ട് നടക്കുന്നവന്‍ .
കറുത്തവന്‍ .
കറുത്ത മനസ്സു ചുമക്കുന്നവന്‍ ..
കയ്യില്‍ കരുതാത്തവന്‍ ..
കനല്‍ പുറ്റുകള്‍ വിതച്ചു പോകുന്നവന്‍ ..
താളം നിലച്ചവന്‍...
ശ്രുതി നഷ്ട്ടവന്‍..
പാട്ട് നിര്‍ത്തി ..കയ്യടിക്കാന്‍ മറക്കുന്നവന്‍ ..
ഒറ്റയാന്‍ ..ഒറ്റയാന്‍ ..
വെറും കുഴിയില്‍ ജീവിച്ചു മരിക്കാന്‍
നോക്കുന്ന വെറും കുഴിയാന ....

2014, മേയ് 19, തിങ്കളാഴ്‌ച

മഴതുള്ളി

വെള്ളിടി വെട്ടി തിമര്‍ത്തു
പെയ്യും മഴ
തുള്ളിയെ നോക്കിയിരുന്നിന്നു  സന്ധ്യയില്‍
കിളിര്‍ മണ്ണ് ചൂടി പതയുന്ന ചോരയില്‍
പാതകള്‍ എല്ലാം നിറഞ്ഞു പായുന്നു ..
വേനല്‍ കൊഴിഞ്ഞു മാഞ്ഞു പകല്‍ നിറം
നാളെ പുലരിക്കു കാത്തു നില്‍ക്കാം ..

2014, മേയ് 12, തിങ്കളാഴ്‌ച

ഖബറിടം

ഇന്ന് ഖബറിസ്ഥാനില്‍ പോയി 
മരിച്ചവരുടെ ഇടയില്‍ നിന്നും 
മരണം മുളപൊട്ടി വരുന്നുണ്ടോ .
മുള്‍ച്ചെടികള്‍ പടര്‍ന്നു പടര്‍ന്നു 
എന്റെ കാലും വലിച്ചു വലിച്ചു 
വിശാലമായ ആ മണ്ണിലേക്ക് വിളിക്കുന്നുവോ ..
പൂവുകള്‍ ധാരാളം ..
മാവിതള്‍ ധാരാളം പഴങ്ങളെ ചുമന്നിരിക്കുന്നു ..
രാത്രിയിലെ വെളിച്ചം വീണു തളര്‍ന്നു 
പകല്‍ ഉറങ്ങിപ്പോയ കിളികള്‍ 
ആകാശം നോക്കി സൂര്യനെ വിളിച്ചു ഉണര്‍ത്തിയ 
പുഴയും എനിക്ക് നേരെ കൈ നീട്ടുന്നു .
വരണ്ടുണങ്ങിയ നാവില്‍ ജലം ചേര്‍ത്ത് 
മൊല്ലാക്ക വിളിക്കുന്നു ..
നിങ്ങളില്‍ നിന്നും ഞാന്‍ വാങ്ങിയ കിഴികള്‍ക്ക് 
വിശാലമായ ഈ ഇടം സാക്ഷിയാണ് ..
കാലുകള്‍ തളരുന്നു ..
ഞാന്‍ ഞാന്‍ ഞാന്‍ .......

2014, മേയ് 6, ചൊവ്വാഴ്ച

എവിടെയാണ് നീ

എന്റെ കണ്ണുകളില്‍ 
എവിടെയാണ് നീ 
എന്റെ നിദ്രകളില്‍ എവിടെയാണ് നീ 
എന്റെ കിനാവുകളില്‍ എവിടെയാണ് നീ 
നീ മുഖം പൂട്ടിയ പകലുകള്‍ 
നീ ഉണര്‍ന്നു പറന്ന രാത്രികള്‍ 
നീ മയക്കം കൊണ്ട നിമിഷങ്ങള്‍ 
അവിടെ എവിടെയോ തിരഞ്ഞു 
തളര്‍ന്ന കണ്ണുകള്‍ കൊണ്ട് 
ഞാന്‍ പൊതിഞ്ഞ സങ്കടം ..
എവിടെയാണ് നീ 
എന്റെ കണ്ണുകളില്‍ എവിടെയാണ് നീ ..

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

ഗാന്ധി

വിഷ മഞ്ഞു പെയ്യുന്ന 
ഇന്ദ്രപ്രസ്ഥത്തിലെ
ചുമരുകളില്‍ 
തൂങ്ങുന്ന ഗാന്ധി ചിത്രങ്ങളെ 
ചിരിക്കാം 
ശാന്തി മുദ്രണം ചെയ്യാന്‍
പുനര്‍ജന്മം കൊണ്ട്
ഒരു നാള്‍ വരുമായിരിക്കാം
ഞാനല്ലോ ഗാന്ധി
നിങ്ങളില്‍ ആരോ ചിലര്‍
ഊന്നുവടികളില്‍ തൂങ്ങി
എന്റെ യാത്രയില്‍
ഫകീരിന്ടെ അര വസ്ത്രത്തില്‍
അടയാളങ്ങള്‍ തീര്‍ത്തു വരുന്നു .
നിശബ്ദം കാണുക ഞാന്‍ ഗാന്ധി
മരിച്ചു കൊണ്ടിരിക്കുന്നു .

2014, ജനുവരി 31, വെള്ളിയാഴ്‌ച

മൌന ദളം .

ഓര്‍മ്മയെ 
പിച്ചിയും നുള്ളിയും 
നുറുങ്ങു വാക്കുകള്‍ കൊണ്ട് 
കോതിയും 
വഴിയില്‍ വിതച്ചു പോയ 
കാല്പാടുകള്‍ 
വീണ്ടും വിളിച്ചു .

ഞാനപ്പോള്‍ തിരയുകയായിരുന്നു .

എനിക്ക് എന്നില്‍ നിന്നും അകന്നു പോയ
ഒരാള്‍ക്ക് വേണ്ടി
എപ്പോഴും കരുതി വെക്കാന്‍
നിറക്കൂട്ടുകള്‍ കൊണ്ട്
ഒരു ചിത്രം .
അതില്‍ ഒരു വരിയായി
നിശബ്ദം ഞാന്‍ തേങ്ങി .
വേദന മരിക്കാന്‍ വിഷം കഴിച്ചവന്‍
ജീവിച്ചിരിക്കുന്നു .

നമുക്ക് ഇടയില്‍ മൌനം ദളങ്ങള്‍ പൊഴിച്ച്
വിശറി പോലെ
ഒരു മഴ ചൂടി വരും
അപ്പോള്‍ നിറമില്ലാത്ത കാറ്റും
നിണം പൊഴിഞ്ഞ വഴിയും
ഇണ ചേരും .
അതില്‍ ഞാന്‍ ഒളിപ്പിച്ച പ്രണയം
നിന്നോട് കഥ പറയും .
നമുക്ക് ഇടയില്‍ ഇനിയെന്ത് വഴികള്‍ .
ഈ രാത്രി
മരിച്ചു തുടങ്ങുന്നു ....