2014, മേയ് 12, തിങ്കളാഴ്‌ച

ഖബറിടം

ഇന്ന് ഖബറിസ്ഥാനില്‍ പോയി 
മരിച്ചവരുടെ ഇടയില്‍ നിന്നും 
മരണം മുളപൊട്ടി വരുന്നുണ്ടോ .
മുള്‍ച്ചെടികള്‍ പടര്‍ന്നു പടര്‍ന്നു 
എന്റെ കാലും വലിച്ചു വലിച്ചു 
വിശാലമായ ആ മണ്ണിലേക്ക് വിളിക്കുന്നുവോ ..
പൂവുകള്‍ ധാരാളം ..
മാവിതള്‍ ധാരാളം പഴങ്ങളെ ചുമന്നിരിക്കുന്നു ..
രാത്രിയിലെ വെളിച്ചം വീണു തളര്‍ന്നു 
പകല്‍ ഉറങ്ങിപ്പോയ കിളികള്‍ 
ആകാശം നോക്കി സൂര്യനെ വിളിച്ചു ഉണര്‍ത്തിയ 
പുഴയും എനിക്ക് നേരെ കൈ നീട്ടുന്നു .
വരണ്ടുണങ്ങിയ നാവില്‍ ജലം ചേര്‍ത്ത് 
മൊല്ലാക്ക വിളിക്കുന്നു ..
നിങ്ങളില്‍ നിന്നും ഞാന്‍ വാങ്ങിയ കിഴികള്‍ക്ക് 
വിശാലമായ ഈ ഇടം സാക്ഷിയാണ് ..
കാലുകള്‍ തളരുന്നു ..
ഞാന്‍ ഞാന്‍ ഞാന്‍ .......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ