2014, ജൂലൈ 25, വെള്ളിയാഴ്‌ച

നുറുങ്ങുകള്‍

മഴച്ചുരുളുകള്‍ നിവര്‍ത്തി
കര്‍ക്കിടകം തിമര്‍ക്കുന്നു ..
വെള്ളി കൊലുസ്സുമായ്
അരുവികള്‍ ..കാട്ടാറുകള്‍
---------------------
വിരലില്‍ ഞാന്‍ കൊത്തിയ വാക്കില്‍ ..
മുറിവേറ്റവര്‍ ഉണ്ടെങ്കില്‍ ...
പറയാം ഞാന്‍ ഒരിക്കല്‍ കൂടി
എന്നോട് ക്ഷമിച്ചാലും ...
-------------------
രാവുറങ്ങാതെ നില്‍ക്കുന്നു .
ഹൃദയത്തിലെങ്ങോ
ഒരു നുള്ള് നോവിന്‍ വിഷാദം .
മൌനങ്ങള്‍ കൊണ്ട് നിറയുന്നു ചുണ്ടുകള്‍
ഞാനുറങ്ങട്ടെ ഞാനുറങ്ങട്ടെ ...
---------------------
ചിരി വരണ്ടുണങ്ങിയ ചുണ്ടുകള്‍
ചിതലെടുത്തു കഴിഞ്ഞ കിനാവുകള്‍
കരള്‍ പറിച്ച സത്യങ്ങളെ സാക്ഷി ..
മറന്നു തുടങ്ങിയതൊക്കെയും മുന്നില്‍
-----------------------------
കാറ്റരുളിയ വാക്കുകള്‍ക്കപ്പുറം
ഹൃദ്യമായിരുന്നു നിന്‍ സ്നേഹം ..
ഞൊടിയിട പറിച്ചെറിയാന്‍ കഴിയാത്ത വിധം
ഞാനതില്‍ ലയിച്ചിരിക്കുന്നു
-------------------
എനിക്ക് മുന്നേ നടന്നവര്‍
അവരെത്ര കണ്ണീര്‍ മുനമ്പുകള്‍
താണ്ടിയോര്‍..
എനിക്ക് മുന്നേ നടന്നവര്‍ മണ്ണിനു
നേര്‍ കാഴ്ചകള്‍ നല്‍കിയോര്‍ ..
അവരുടെ കുഴിമാടമെല്ലാം
കിളിര്‍ത്തു കരയാതെ നില്‍പ്പൂ ..
അവനവനു വേണ്ടിയല്ലാലോ
അവരെന്ന സത്യം മറഞ്ഞു ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ