ഓര്‍മ്മയെ
പിച്ചിയും നുള്ളിയും
നുറുങ്ങു വാക്കുകള്‍ കൊണ്ട്
കോതിയും
വഴിയില്‍ വിതച്ചു പോയ
കാല്പാടുകള്‍
വീണ്ടും വിളിച്ചു .
ഞാനപ്പോള്‍ തിരയുകയായിരുന്നു .
എനിക്ക് എന്നില്‍ നിന്നും അകന്നു പോയ
ഒരാള്‍ക്ക് വേണ്ടി
എപ്പോഴും കരുതി വെക്കാന്‍
നിറക്കൂട്ടുകള്‍ കൊണ്ട്
ഒരു ചിത്രം .
അതില്‍ ഒരു വരിയായി
നിശബ്ദം ഞാന്‍ തേങ്ങി .
വേദന മരിക്കാന്‍ വിഷം കഴിച്ചവന്‍
ജീവിച്ചിരിക്കുന്നു .
നമുക്ക് ഇടയില്‍ മൌനം ദളങ്ങള്‍ പൊഴിച്ച്
വിശറി പോലെ
ഒരു മഴ ചൂടി വരും
അപ്പോള്‍ നിറമില്ലാത്ത കാറ്റും
നിണം പൊഴിഞ്ഞ വഴിയും
ഇണ ചേരും .
അതില്‍ ഞാന്‍ ഒളിപ്പിച്ച പ്രണയം
നിന്നോട് കഥ പറയും .
നമുക്ക് ഇടയില്‍ ഇനിയെന്ത് വഴികള്‍ .
ഈ രാത്രി
മരിച്ചു തുടങ്ങുന്നു ....
പിച്ചിയും നുള്ളിയും
നുറുങ്ങു വാക്കുകള്‍ കൊണ്ട്
കോതിയും
വഴിയില്‍ വിതച്ചു പോയ
കാല്പാടുകള്‍
വീണ്ടും വിളിച്ചു .
ഞാനപ്പോള്‍ തിരയുകയായിരുന്നു .
എനിക്ക് എന്നില്‍ നിന്നും അകന്നു പോയ
ഒരാള്‍ക്ക് വേണ്ടി
എപ്പോഴും കരുതി വെക്കാന്‍
നിറക്കൂട്ടുകള്‍ കൊണ്ട്
ഒരു ചിത്രം .
അതില്‍ ഒരു വരിയായി
നിശബ്ദം ഞാന്‍ തേങ്ങി .
വേദന മരിക്കാന്‍ വിഷം കഴിച്ചവന്‍
ജീവിച്ചിരിക്കുന്നു .
നമുക്ക് ഇടയില്‍ മൌനം ദളങ്ങള്‍ പൊഴിച്ച്
വിശറി പോലെ
ഒരു മഴ ചൂടി വരും
അപ്പോള്‍ നിറമില്ലാത്ത കാറ്റും
നിണം പൊഴിഞ്ഞ വഴിയും
ഇണ ചേരും .
അതില്‍ ഞാന്‍ ഒളിപ്പിച്ച പ്രണയം
നിന്നോട് കഥ പറയും .
നമുക്ക് ഇടയില്‍ ഇനിയെന്ത് വഴികള്‍ .
ഈ രാത്രി
മരിച്ചു തുടങ്ങുന്നു ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ