വരളുമോരോ നാവിലും
തേനരുവിയയായ്
നിറയുമെന്‍ പുഴ
മലനിരകളില്‍
നരകമെരിയുന്ന
കനല് കോരി
പാഞ്ഞു പോകും പുഴ
മലയ വേടനടേ
കണ്ണുനീരില്‍
കഥനമേറി പാഞ്ഞു പോകും പുഴ
കുഞ്ഞിലകളില്‍
മഴുവെരിയുന്ന
കൈകള്‍ കണ്ടു
ഭയന്ന് പായും പുഴ
വിരല് മാന്തി
പതിഞ്ഞ മണ്ണിന്റെ
ചലവുമായി
പാഞ്ഞു പോകും പുഴ
വഴിയില്‍ അണമുട്ടി
അതിര് പോരിണ്ടേ
അതിര് കാണാതെ
പാഞ്ഞു പോകും പുഴ
നന്ദി കേടിണ്ടേ
ചുണ്ടയില്‍ കൊത്തി
അന്നമായി പായുന്നതിപ്പുഴ ;
പാതിരവിന്ടെ സങ്കടം
പേറി പാഞ്ഞു പോകുന്നു
എന്റെ പുഴ ;
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ