2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

മലയാളം മാഷെ ;ഗുരു ദേവ

ഒരു ചുള്ളി കമ്പ് 
എനിക്ക് വേണ്ടി മാത്രം 
കരുതി വെച്ച 
മലയാളം മാഷ്ക്ക് 

അങ്ങയുടെ വടിയില്‍
നിന്നും
ഞാന്‍ എഴുതി തുടങ്ങിയ
മലയാളം
ഇന്ന് കി ബോര്‍ഡില്‍ കറങ്ങി
എനിക്ക് തുറന്നിട്ട ലോകം
കണ്ടു ;ഞാന്‍ പകച്ചു ഇരിപ്പാണ്

സത്യത്തില്‍ അന്ന്
അങ്ങയെ എനിക്ക് വെറുപ്പായിരുന്നു

മുറുക്കാന്‍ ചുവപ്പിച്ച
വായില്‍ നിന്നും
അങ്ങ് ഉതിര്‍ത്ത മലയാളത്തിനു
അടക്കയുടെ ഗന്ധവും
അറിവിന്ടെ സുഗന്ധവും
ആയിരുന്നെന്നു
തിരിച്ചറിയാന്‍
ഞാന്‍ വൈകിയോ ?
ഗുരുദേവ
മാപ്പ് മാപ്പ് ;

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ