2012, ഫെബ്രുവരി 25, ശനിയാഴ്‌ച

രാത്രിയെ നോക്കി ഇരുന്നു

ഒരു പോള 
കണ്ണടച്ചില്ല
ഞാന്‍ എന്റെ 
രാത്രിയെ 
നോക്കി ഇരുന്നു ;

മായുന്ന താരകം
നീളെ പൊഴിക്കുന്ന
നോവുകള്‍
നോക്കി ഇരുന്നു

മഞ്ഞു ഇതള്‍
തുള്ളികള്‍
വീഴുന്ന പൂക്കളില്‍
പൂക്കുന്ന
മോഹങ്ങള്‍ കണ്ടു;

യാത്ര ചോദിക്കുവാന്‍
കാത്തിരിക്കുന്ന
ഓരോ നിഴലുകള്‍
കണ്ടു
;
യാമിനി നീ പൂക്കും
ഏറെ നിറങ്ങലാല്‍
ഓരോരോ
മോഹങ്ങള്‍ എന്നില്‍ ;

പാര്‍ട്ടി കോണ്‍ഗ്രസ്‌


ഒരു ചരിത്രതിണ്ടേ
ഭാഗമാകാന്‍
ഉണരുന്നു
കൊഴികൊടിണ്ടേ
മണ്ണ് ;
പോരാളികള്‍ ഒത്തു കൂടി
നമ്മള്‍
നേരുന്നു
അഭിവാദനങ്ങള്‍ ;

നൂറു നൂറായിരം
രക്ത പുഷ്പം
പോരാളികള്‍ക്കായി
നല്‍കി നമ്മള്‍
നേരും സഖാക്കള്‍ക്ക്
അഭിവാദനം ;

പോരട്ട ഇതിഹാസ
ചരിത്ര മണ്ണില്‍
കൊടി ഉയരുന്നു
ചരിത്ര മണ്ണില്‍

ഉണരൂ സഖാക്കളേ
പോര്‍ക്കളത്തില്‍
വിടരുന്ന
പോരാളികള്‍ക്ക് വേണ്ടി
നേരം നമുക്ക്
അഭിവാദനം
നൂറു ചുവപ്പന്‍
അഭിവാദനം ;

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

പുഴ എന്റെ പുഴ


വരളുമോരോ നാവിലും
തേനരുവിയയായ്‌
നിറയുമെന്‍  പുഴ

മലനിരകളില്‍
നരകമെരിയുന്ന
കനല് കോരി
പാഞ്ഞു പോകും പുഴ

മലയ വേടനടേ
കണ്ണുനീരില്‍
കഥനമേറി പാഞ്ഞു പോകും പുഴ

കുഞ്ഞിലകളില്‍
മഴുവെരിയുന്ന
കൈകള്‍ കണ്ടു
ഭയന്ന് പായും പുഴ

വിരല് മാന്തി
പതിഞ്ഞ മണ്ണിന്റെ
ചലവുമായി
പാഞ്ഞു പോകും പുഴ

വഴിയില്‍ അണമുട്ടി
അതിര് പോരിണ്ടേ
അതിര് കാണാതെ
പാഞ്ഞു പോകും പുഴ

നന്ദി കേടിണ്ടേ
ചുണ്ടയില്‍ കൊത്തി
അന്നമായി പായുന്നതിപ്പുഴ ;
പാതിരവിന്ടെ സങ്കടം
പേറി പാഞ്ഞു പോകുന്നു
എന്റെ പുഴ ;

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

മലയാളം മാഷെ ;ഗുരു ദേവ

ഒരു ചുള്ളി കമ്പ് 
എനിക്ക് വേണ്ടി മാത്രം 
കരുതി വെച്ച 
മലയാളം മാഷ്ക്ക് 

അങ്ങയുടെ വടിയില്‍
നിന്നും
ഞാന്‍ എഴുതി തുടങ്ങിയ
മലയാളം
ഇന്ന് കി ബോര്‍ഡില്‍ കറങ്ങി
എനിക്ക് തുറന്നിട്ട ലോകം
കണ്ടു ;ഞാന്‍ പകച്ചു ഇരിപ്പാണ്

സത്യത്തില്‍ അന്ന്
അങ്ങയെ എനിക്ക് വെറുപ്പായിരുന്നു

മുറുക്കാന്‍ ചുവപ്പിച്ച
വായില്‍ നിന്നും
അങ്ങ് ഉതിര്‍ത്ത മലയാളത്തിനു
അടക്കയുടെ ഗന്ധവും
അറിവിന്ടെ സുഗന്ധവും
ആയിരുന്നെന്നു
തിരിച്ചറിയാന്‍
ഞാന്‍ വൈകിയോ ?
ഗുരുദേവ
മാപ്പ് മാപ്പ് ;

2012, ഫെബ്രുവരി 15, ബുധനാഴ്‌ച

കുന്നിക്കുരു


നേര്‍ പുലരി നേരം
വരുമ്പോള്‍
കിഴക്കിണ്ടേ
വെയില്‍ നാളമൊത്
ഞാന്‍ യാത്രയായി
പാണനായ്‌
പാടിപതിഞ്ഞു
ഗ്രമാതിണ്ടേ
നെടുവീര്‍പ്പുകള്‍
ഒക്കെയും എന്റെ കൂടെ
ആ യാത്രയില്‍
ഒരു കുഞ്ഞു കുന്നിക്കുരുവായ്‌
അവള്‍ എന്റെ കൂടെ ;

2012, ഫെബ്രുവരി 4, ശനിയാഴ്‌ച

ഒരു നുള്ള് പൂവ്


ഇന്നലെ പൂവിണ്ടേ
മിഴികളില്‍ ഞാന്‍
കണ്ട ചിരിയാണ്
നിന്‍ പ്രണയമെങ്കില്‍

ഒരു നുള്ള്ഞാന്‍ എടുത്തോട്ടെ
നിന്‍ കണ്ണിലെ
ശലഭമായ് ഒരു
നിമിഷ നേരം .

ഒരു പാട് കനവുകള്‍
പൂക്കുന്ന ഇതളുകള്‍
കൊഴിയാതെ
ഒരു നിമിഷ നേരം
;
എനിക്കായ്‌ നീ
കരുതുന്നുവോ നിന്ടെ
മൌനമിന്നൊരു ഒരു
തിര്തമായ്‌ നിന്ടെ നെഞ്ചില്‍ ;
;
അഴകിന്‍ നില തോണി
ഒഴുകുന്ന രാവിണ്ടേ
ഹൃദയം പറിച്ചു
തരാം
പകരം തരാമോ
എന്നിലോക്കൊരു നിമിഷ
നോട്ടം എനിക്കായ്‌
നിനക്കായ്‌ ;

ചുകപ്പ്


ഇ രക്ത വര്‍ണ്ണ ക്കൊടി
നെഞ്ചില്‍ ഉയര്‍ത്തുന്ന
ഒരഭിമാനമുണ്ട്തില്‍
ഞാന്‍ ;

കാണുന്നു നാടിന്ടെ
മോചന സ്വപ്നങ്ങള്‍
അണിചേരുക
നമ്മളെല്ലാം ;

അടിമകലയിരുന്നല്ലോ
നമ്മള്‍
മണ്ണില്‍ അടിമകലയിരുന്നല്ലോ
നമ്മള്‍

ഒരു തുണ്ട് മണ്ണിനു വേണ്ടി
പൊരുതുവാന്‍
ചെന്കൊടിയയിരുന്നു

മുന്നില്‍ ഇക്കൊടിയയിരുന്നു ;
മറു മറക്കാന്‍
അവകാശമില്ലാത്ത
പണിയള പെണ്ണില്‍ മാറില്‍
നികുതി പിരിച്ചൊരു
നീതിയുണ്ടായിരുന്നു ;

അതിനെ ചെറുക്കുവാന്‍
ഇക്കൊടി ഉണ്ടായിരുന്നു ;
നമ്മുടെ ഇക്കൊടി ഉണ്ടായിരുന്നു ;

2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച

നിലാവേ


ഓരോരോ ഓര്‍മ്മകള്‍
ഓളം തല്ലും
ഓമല്‍ നിലവിതളില്‍;

നിറയും നക്ഷത്ര
മിഴികളില്‍ ആരോ
 എനിക്കായ്‌
കരുതിയതെന്തോ ;

ഒരു കുഞ്ഞു സ്വപ്നം
ഒരു കുഞ്ഞു സ്വര്‍ഗ്ഗം
അതില്‍ ഞാനരരോ ;

ഓരോരോ ഓര്‍മ്മകള്‍
ഓളം തല്ലും
ഓമല്‍ നിലവിതളില്‍ ;

വരിക നീ അരികില്‍ ;;
ഞാന്‍
 വെറുമൊരു
പാട്ടിന്‍;; ശ്രുതി
തേടി അലയുന്ന
ഒരു ഗായകന്‍ ;

ഓരോരോ ഓര്‍മ്മകള്‍
ഓളം തല്ലും
ഓമല്‍ നിലവിതളില്‍ ;;

മാലാഖമാരുടെ ദുഃഖം

ദൈവ സന്നിധിയില്‍ 
കൊടി ഉയര്‍ത്തിയ 
മാലാഖമാര്‍ 
പറയുന്നത് 
ദൈവമേ നിങ്ങള്‍ 
ഞങ്ങളുടെ
കണ്ണിരു കാണുക

ഒരായുസ്സു രോഗിയോടൊപ്പം
രോഗം തിന്നുന്ന
പാവങ്ങളെ കാണുക .
ദുരിതങ്ങള്‍
തുവെള്ളയില്‍
മുക്കിയ
ജീവിതത്തോട്
കരുണ കാണിക്കുക

ചുഷണത്തിന്
മതമില്ല .ജാതിയും
വിശപ്പിനു അതിരില്ല
വിയര്‍പ്പിന്
വില നിക്ഷയിക്കുന്നത്
ദൈവമാനെന്കില്‍
ദൈവമേ കണ്ണ് തുറക്കുക

തു വെള്ളയില്‍
മുക്കിയ ജീവിതത്തോട്
നീതി കാണിക്കുക ;