2013, ഡിസംബർ 6, വെള്ളിയാഴ്‌ച

ഭിക്ഷ .

ജനനം കൊണ്ട് ജയിക്കുകയും 
ജീവിതം കൊണ്ട് തോല്‍ക്കുകയും 
നരകം കൊണ്ട് മൂടിയ നഗരത്തില്‍ 
ഫുട്പാത്തില്‍ ഭിക്ഷയ്ക്കു ഇരിക്കുകയും ചെയ്യുന്ന 
ഒരു വൃദ്ധന്ടെ പാത്രത്തില്‍ 
തല കറങ്ങി വീണ ഗാന്ധി ചിത്രം നോക്കി
കണക്കുകള്‍ പറഞ്ഞ കഥ കേട്ടു നിന്ന്
സമയം പോയതറിഞ്ഞില്ല ..

ഞാന്‍ സമത്വം പറഞ്ഞവനെ നോക്കി
സമനായി നിന്നു .
നേരം പോയതറിഞ്ഞില്ല ..
വൈകുന്നേര വണ്ടി പാതയില്‍ കയറി
തെറിപ്പിച്ച ചോരയില്‍ കിടന്നും അപ്പോള്‍
ദൈവം വിളിച്ചു പറഞ്ഞു .
വാഗ്ദത്തം പറഞ്ഞ മണ്ണില്‍ ഉപ്പു വെള്ളം കയറി
കടലെടുക്കും മുമ്പ് നീ കര പിടിക്കുക ..
നേരം പോയതറിഞ്ഞില്ല .
എനിക്കെവിടെ നേരം
കാലം വെറും നേരമ്പോക്ക്കാരന്‍ അല്ലെ .

2013, നവംബർ 13, ബുധനാഴ്‌ച

ദയ

നിന്ടെ ദയ ഉള്ള നോട്ടത്തില്‍ 
ഞാന്‍ എന്റെ ജീവനെ കണ്ടു 
എന്റെ ജീവനില്‍ കൊതിയുള്ള 
മറ്റൊരാള്‍ അതുമായി കടന്നു .

2013, നവംബർ 4, തിങ്കളാഴ്‌ച

എത നഗ്നന്‍ ആണ് ഞാന്‍

എത നഗ്നന്‍ ആണ് ഞാന്‍ 
---------------
എത്ര വിരിപ്പുകള്‍ 
എത്ര ചുരുളുകള്‍ 
എത്ര തീപെട്ടികള്‍ 
പുകയൂതി മടുത്ത ചുണ്ടുകള്‍ 
വിയര്‍പ്പുകള്‍ 
പൊടിഞ്ഞ രക്തങ്ങള്‍ 
കവിളില്‍ വറ്റിയ 
ചിരിയുടെ മുഴക്കങ്ങള്‍ 
ഒടുക്കങ്ങള്‍
അലറിയ മുറിയുടെ ചുമരില്‍
കാര്‍ക്കിച്ചു തുപ്പിയ
കഫങ്ങള്‍ .
എനിക്ക് മതിയായി
ഒഴിഞ്ഞ പാത്രങ്ങള്‍
ഒടുങ്ങിയ ലഹരികള്‍
ഒടുക്കം മുടങ്ങിയ താലികള്‍
തിരയും തിരശ്ശീലയില്‍ ഒടുങ്ങിയ
യാത്രയും കൊണ്ട് ഞാന്‍
വിവസ്ത്രനായി .
മടങ്ങുന്നു
മടങ്ങുന്നു
മടക്കമില്ലതൊരു മടക്കം .

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ധൂര്‍ത്ത്

ധൂര്‍ത്ത് നിങ്ങള്‍ ഇഷ്ട്ടപ്പെടുന്നോ
ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല
ദൈവം ഏറ്റവും വെറുക്കുന്നതും
ധൂര്‍ത്ത് ആണത്രേ .

പിശുക്കന്ടെ മടിശീല പോലെ
വാക്കുകള്‍ തുറക്കുക ..
അറം പറ്റി വീണു
അക്ഷരം മരിക്കാതെ ഇരിക്കട്ടെ .

എഴുതുന്നതും മായുന്നതും എത്ര വേഗം .
നിങ്ങള്‍ പിശുക്കുക .
അക്ഷരങ്ങള്‍ക്ക് ചെറിയ വിശ്രമം .
എല്ലാം ഉറങ്ങും മുമ്പ് നമ്മള്‍ ഉറങ്ങുക ..
ഉണരാത്ത ഉറക്കം കൊണ്ട്
ലോകം ഉറങ്ങും മുമ്പ് ..

വേറിടുവാന്‍ എന്ത് വേഗം

വേറിടുവാനെന്തു വേഗം
-------------
വേദന പിന്നിയ ഒരു
നിമിഷമെന്നില്‍
ദയ ഇല്ലാത്തൊരു ചിരിയില്‍
ചിലങ്ക അഴിച്ചു
കളി നിര്‍ത്തി
അരങ്ങൊഴിഞ്ഞു
പോയ അടയാളങ്ങള്‍
വലിയ കണ്ണുകള്‍ പൊഴിച്ച്‌ തീര്‍ത്ത
കണ്ണീര്‍ മഴ
കനല്‍ ഊതിയ കണ്ണുകള്‍
നിറം പോയ കാഴ്ചകള്‍
അവിടെ ഒക്കെയുണ്ട്
ഞാനും എനിക്ക് മീതെ
തലപ്പാവ് കൊളുത്തിയ
ആ വിരുന്നുകാരനും ..
വഴികളില്‍ ശിലയില്‍
തല്ലി തകര്‍ന്ന രൂപങ്ങള്‍ക്ക്‌ മുന്നില്‍
നമസ്കരിക്കാന്‍ കൈകൂപ്പി നിന്ന
വ്യാജനു വേണ്ടി
ഒരു ശവപ്പെട്ടി കൂടി
വിലക്ക് കിട്ടുമെങ്കില്‍
അറിയാം ..
ഞാനും നിങ്ങളും നമ്മളെല്ലാം
വഴി മുടങ്ങാതെ വഴി പിരിയാതെ
നടന്നിരിക്കും ..

പുഞ്ചിരി കൂട്

എത്ര മാത്രം സുന്ദരമാണ് നീ
മുദ്രണം ചെയ്ത പുഞ്ചിരി കൂടുകള്‍ .
നല്ലോരോര്‍മ്മയില്‍
നീ ചേര്‍ത്ത് വെക്കുക
നന്മ നേരുന്നു
ജീവിതം സഖീ പുണ്ണ്യമായി
ഭവിക്കട്ടെ നിന്നിലും .

മരണ പത്രം

എന്റെ മരണ പത്രം 
എത്ര വില കുറഞ്ഞതാണെന്ന് 
അത് കയ്യില്‍ കിട്ടിയ 
ആളുടെ ലൈകും കമണ്ടും കണ്ടു 
ഞാന്‍ ഞെട്ടി പോയി ..

വലിയ ദൂരത്തില്‍ എഴുതി കൂട്ടിയ 
അക്ഷരങ്ങള്‍ പോലും 
അത് കണ്ട് ചിരിച്ചു .

നിര്‍ഭാഗ്യങ്ങള്‍ കൊയ്തു കൂട്ടിയ
ആയുസ്സില്‍ എപ്പോഴോ
വായിച്ചു മടുത്ത ഒരു കഥയുണ്ട് .
അതില്‍ ഞാന്‍ ഒരാളുടെ മാത്രം
മരണ പത്രം കുറിക്കുന്നതിലെ
വഞ്ചനയും വിവരക്കേടും ഉണ്ട് .

പ്രളയം പോലെ മനസ്സും
കൊടുങ്കാറ്റു പോലെ ജീവിതവും
സുനമികള്‍ക്ക് വേണ്ടി കാത്തിരിപ്പു
തുടരുമ്പോള്‍
അര്‍ത്ഥമില്ലാത്ത ഒരു വരിയും
അര്‍ഥം നഷ്ട്ടപെട്ട ജീവിതവും കൊണ്ട്
ഇനി എന്ത് മരണ പത്രം ..

നിങ്ങള്‍ ചിരിച്ചു കൊള്ളുക
കമണ്ടും ലൈകും കൊണ്ട്
കളിച്ചു കൊള്ളുക ..
ഞാന്‍ എഴുതി മടുക്കുമ്പോള്‍
എനിക്ക് വിരിപ്പ് ഇട്ട
ഒരു മരുഭുമിയുടെ ആഴത്തില്‍
കിടന്നു മണലിന്ടെ ഗന്ധം
ശ്യസിച്ചു ...
ആഹ്ലാദിച്ചു ഉറങ്ങട്ടെ ..

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ആയുധം

മുറിവേറ്റവന്ടെ ഇറച്ചി കണ്ടു
മനസ്സു പിടഞ്ഞു
മരവിച്ചു പോയവരുടെ
സാക്ഷി കൂട്ടില്‍
വിധി തൂങ്ങി നില്‍ക്കും !

വിധി പറയുന്നവന്
മുന്നില്‍ വിലങ്ങു തൂങ്ങിയ
കൊടി അടയാളങ്ങള്‍
പകച്ചു പോകില്ല .
ഒരു മുളം കയര്‍ കൊണ്ട്
നീതി ജയിക്കുന്നില്ല .

ജയിച്ചവനെ ജയിക്കാന്‍
ഇഷ്ട്ടം തോന്നുന്നുവെങ്കില്‍
നീ ആയുധം വെറുക്കുക ..
ആയുധം കടലാസുകള്‍ ആവട്ടെ
കരിക്കട്ടയില്‍ തീ ഊതി
നിനക്ക് അത് സ്വര്‍ഗ്ഗത്തില്‍
വിളക്കാക്കി വെക്കാം .
അപ്പോള്‍ വെളിച്ചം കാണാത്ത
മനുഷ്യന് നീ വെളിച്ചമാകും ..

2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

മൊഴി

നിന്നെ മറന്നത് കൊണ്ടാവാം 
എനിക്കെന്നെയും നഷ്ടമായത് 
എങ്കിലും! നിനക്ക് നല്‍കിയ സങ്കടം 
തിരിച്ചെടുക്കാന്‍ ഞാന്‍ 
ഇനിയൊരു ജന്മം കൂടി 
ഇ വഴി വന്നോട്ടെ //

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

ഓണപ്പൂക്കള്‍

നിന്‍ കണ്‍പീലിയില്‍ 
ഒളിഞ്ഞിരിപ്പുണ്ടോ 
കുഞ്ഞു ചിരി പൂവിന്‍ ചുണ്ട് .

വെയിലേറ്റു മഞ്ഞേറ്റു 
കുളിരേറ്റ് നിന്നോ
നിന്നോടോരിഷ്ട്ടം കൂടാന്‍ ..

ഓണം വരും നാളില്‍ ഓരോ
കോടി ഉടുത്തുവരും നീ .
നിന്നെയൊരുക്കിയ കയ്യില്‍
തുമ്പ മലരില്‍ കൊരുക്കും
വിരിക്കും ചിരിയില്‍ ,,
നീ മറന്നോ നിന്ടെ ഓണം
നിന്ടെ കവിളില്‍
എന്നും പിറക്കുന്നോരോണം ..

ഓണമെത്തുന്ന നേരം
ഓര്‍മ്മ പൂക്കുന്ന നേരം
പൂവ് ചൂടുന്ന വാടിയില്‍
എന്നും എനിക്കോണം
എന്നുംമെനിക്കോണം...

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

പെരുന്നാള്‍

ഇന്നലെ രാവില്‍
ഒരമ്പിളി വന്നു
തന്നൊരു കുമ്പിളില്‍
ആഘോഷം ..
ഇന്ന് പെരുന്നാളനല്ലോ
കുഞ്ഞി കണ്ണുകള്‍
മിഴകള്‍ തുറന്നല്ലോ

മൈലാഞ്ചി കൈ
വീശി നടക്കു മോളൊരു മുത്ത്‌
പൊഴിച്ചല്ലോ ..
പള്ളിയിലത്തര്‍ പുരട്ടി
പോയൊരു മോനൊരു
മുത്ത്‌ വരുന്നല്ലോ .

ഇന്ന് പെരുന്നാള്‍ ആണല്ലോ ....
ത്യാഗി ജയിച്ചൊരു
ദിനമല്ലോ ..
ഇബ്രാഹിം നബി
മകനെ അറുക്കാന്‍
വിധിയെ ഏറ്റിയ ദിനമല്ലോ
ഇന്ന് പെരുന്നാള്‍ ദിനമല്ലോ ..

ചില്ലില്‍ വരച്ച ചിത്രങ്ങള്‍

ചില്ലില്‍ വരക്കുക
ഉടയാതെ വെക്കുക
കാലം വരട്ടെ
കറുത്ത ദിനങ്ങളെ
കണ്ണില്‍ ഇമ നിര്‍ത്തി
കാത്തു കൊള്ളുക .

കണ്ണും മുഖവും ഇല്ലാതൊരാളും
കയ്യും കെട്ടി
കാഴ്ച കണ്ടു രസിക്കാതെ നോക്കുക ..

നാമെന്ന സത്യം മറന്നു നാം
മറ്റൊരു ലോകം തിരഞ്ഞു
സ്വയം തനിച്ചായി
മാറുകയല്ലോ മഹാ വിളക്കുകള്‍
ഊതി ഒരു ഇരുട്ടിനു
സ്വാഗതമരുളുവാന്‍ ...

മാഞ്ഞു മല ഇറങ്ങിയ കുളിരുകള്‍

മഞ്ഞു മലയിറങ്ങിയ
കുഞ്ഞു കുളിരുകള്‍
കൊഞ്ചി വന്നു നിന്‍ അരികിലെ
കുഞ്ഞു കാറ്റുകള്‍
തടവി വന്നൊരു
ഇന്ദ്ര നീലമൊരു സന്ധ്യയില്‍

വന്നു കുഞ്ഞു മൊഴി
ചുണ്ടുനങ്ങിയ വഴിയിലും
നിന്ടെ മധുര മോഹന മൊഴികളില്‍
പ്രണയമോ നിന്‍ നിരാശയോ
സന്ധ്യ നീ പറയുക എങ്കിലും
,
ഒരു നിലവിലെ കുളിരുകള്‍
നീ എന്തിനെ മറന്നുവോ
മറയുക നീ എന്നിലെക്കൊരു
പ്രണയമായ് വന്ന വഴികളില്‍ ..

പറയുക നീ സങ്കടങ്ങളെ
പിരിയുകില്ല നാമെങ്കിലും ..

മുഖം നഷ്ട്ടപെട്ടവര്‍

മുഖം നഷ്ട്ടപെട്ടവര്‍ക്ക്
ഒരു മുഖം മൂടി വേണം .
മുഖം തുറക്കാത്തവര്‍ക്ക്
അത് സംഭാവന ചെയ്യാം ,
,
ലോട്ടറി വരുന്ന വഴികള്‍
പലതാണ് ..

അങ്ങനെ ഒരു ലോട്ടറി
കിട്ടിയ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ ;

ആട്ടെ നടക്കട്ടെ
അങ്ങനെ എങ്കിലും .
ഞാന്‍ അങ്ങ് നന്നായാല്‍ .

തിരയാം

ഞാന്‍ എന്നെ തന്നെ തിരഞ്ഞപ്പോള്‍ 
ഞാന്‍ നിന്നെ കണ്ടു ..
നീ എന്നെ കാണാതെ പോയപ്പോള്‍ 
ഞാന്‍ നിന്നെ തിരഞ്ഞു 

നിനക്കും എനിക്കും ഇടയില്‍
രണ്ടു ഭുമിയും രണ്ടു ആകാശവും
രണ്ടു സ്വര്‍ഗ്ഗവും രണ്ടു നരകവും
കടവും കടത്തും കടലും
ചേര്‍ന്നു നിന്നു നമ്മളെ നോക്കി .

അപ്പോള്‍ നിനക്ക് നിന്നെയും
എനിക്ക് എന്നെയും നഷ്ട്ടം വന്നില്ല .

നീയും ഞാനും

നീ ഇല്ലാതെ എന്ത് സ്വപനങ്ങള്‍
നീ ഇല്ലാതെ എന്ത് വര്‍ണ്ണങ്ങള്‍
രാവും പകലും ഇല്ലാതെ
എന്ത് ഭുമിയും ആകാശവും .
.
സ്വര്‍ഗ്ഗവും നരകവും നമുക്കിടയില്‍
വന്നു പോകുന്നത്
നമ്മള്‍  അറിയുമ്പോഴും
അറിയാതെ പോകുമ്പോഴും മാത്രം
,,
മരണം നമുക്കിടയില്‍ തീര്‍ക്കുന്ന
ദാഹമാണ് മൌനം /
അതില്‍ ഒളിപ്പിച്ച ചതിയില്‍

നീയും ഞാനും ഉണ്ടാവാതിരിക്കട്ടെ ..

2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

മനസ്സൊരു ഭാണ്ഡം

ചിലപ്പോള്‍ ചിലപ്പോള്‍ 
മാത്രമണ്‌ ഞാന്‍ ചിരി തുറക്കുന്നത് 
ബോധം തെളിഞ്ഞു നില്ക്കാന്‍ 
സ്വന്തം കാലില്‍ നില്ക്കാന്‍ 
കഴിയുമ്പോള്‍ ..

അതെന്ത് കൊണ്ട് എന്നാരും
ചോദിക്കരുത്

നിഗൂഡമായ പലതും
ഒളിപ്പിച്ച പലതുമാണ് ഞാന്‍ .

അതില്‍ പരിഭവം കൊണ്ട് നടന്നു
അവള്‍ എന്നെയും ചുമന്നു
ഇപ്പോള്‍
കാല്‍ നൂറ്റാണ്ടും കഴിഞ്ഞു ,,

ഭുമി ക്ഷമയുള്ള ഒന്നല്ല
അത് കൊണ്ടാണ് അത്
കറങ്ങി കൊണ്ടിരിക്കുന്നത് .

ഭുമിക്കു മുകളില്‍ എന്തെല്ലാം
അധികാരങ്ങള്‍
അധികാരം തലക്കു പിടിച്ചു ഭരിക്കുന്നവര്‍
എത്രയുണ്ട് /

ഞാന്‍ രഹസ്യങ്ങളുടെ ഒരു പേടകം ആണ് .
അത് നിങ്ങള്ക്ക് അറിയാത്തത്
ഞാന്‍ അറിയുന്നത് കൊണ്ടാണ് ..
നിങ്ങള്‍ കാത്തിരിക്കുക

ഭാണ്ഡം അഴിക്കുക തന്നെ വേണം ..
അപ്പോള്‍ നിങ്ങളില്‍ ചിരിച്ചു
മരിക്കുന്നവര്‍ ഉണ്ടെങ്കില്‍
അതോര്‍ത്തു ഞാന്‍
ഇപ്പോള്‍ തന്നെ ചിരിച്ചേക്കാം ..
ചിരിച്ചു മരിച്ചേക്കാം....

2013, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

അമ്മ്ക്കൊരാള്‍ മാത്രം

നിന്‍ അമ്മക്കൊരാള്‍ 
മാത്രമോ നീ മാത്രമോ 
നീ അമ്മക്കൊരാള്‍ മാത്രമോ 
നീ മാത്രമോ ...
നിന്ടെ ചോരയില്‍ 
ചേറില്‍ ചെര്‍ന്നൊരാള്‍
നിന്‍ അമ്മ മാത്രമോ ...
അമ്മതന്‍ അമ്മിഞ്ഞയില്‍
നീന്തി നിന്നൊരാള്‍
നീ മാത്രമോ

നിന്നിലേക്ക്‌ ഉറയുന്ന
നീരിനാല്‍ നിന്‍ നാക്ക്‌
നീട്ടിയോരുമ്മ നീ മാത്രമോ
നിന്‍ അമ്മ മാത്രമോ .
.
കുഞ്ഞിളം കണ്ണിലേക്കു
ഉറവയായ് വീഴുന്ന നീരിനെ
മുത്തിയതമ്മ മാത്രമോ .
അമ്മയൊരു അക്ഷരം മാത്രമോ
നിനക്കൊരു രക്ഷയോ
തമിപ്പതു നിന്‍
ചുണ്ടിലിപ്പൊഴും..

2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

ഓര്‍മ്മകള്‍ക്ക് മരണം

ഓര്‍മകള്‍ക്ക് മരണം വരും മുമ്പ് 
എനിക്ക് എഴുതി അടയാളപ്പെടുത്തണം ..
ഇറുകിയ വള്ളി നിക്കറില്‍ 
നഷ്ട്ട ബാല്യം കൊളുത്തിയ 
ജിവിത വിശേഷങ്ങള്‍ ..

ഓര്‍മ്മയില്‍ മുങ്ങി മുങ്ങി എനിക്ക് മരണം വരാം
മരണം കൊണ്ടാടുന്നവരുടെ മുന്നില്‍
തല കുനിക്കാതെ നില്‍ക്കണം .
ചരിത്രം വെറും ചവറുകള്‍ മാത്രമല്ല
ചലനം കൊതിക്കുന്ന ജീവനാണ് ,,

വൈകി പോകുന്ന വെയിലില്‍
ഞാന്‍ ഇരിക്കട്ടെ ,,,
ഒരു നിശബ്ധതക്ക് ശേഷം
വീണ്ടും കാണാന്‍ ..

2013, ജൂൺ 16, ഞായറാഴ്‌ച

വൃദ്ധ ദിനം

വീട് കോലായില്‍ മൂലയിലേതോ
കീറപ്പുതപ്പിന്ടെ ചുരുളില്‍
കിടപ്പുണ്ടൊരാശ്യാസ വാക്കിനായ്‌
കാതു നീട്ടുന്നവര്‍

ചോര വറ്റിയ മാംസ പിന്ടങ്ങലായ്‌
വൃദ്ധ സദന വാതിലിലിലെരിഞ്ഞവര്‍
കയ്യൊപ്പ് ചാര്‍ത്തിയോരഫീസ്‌ തിണ്ണയില്‍
സ്വയം പൂജ്യരായ് ജിവിക്കുന്നവര്‍
-------------------------

നേരമില്ലാതെ പോയവര്‍
നമ്മുടെ ചോരയേതെന്നറിയാതെ പോയവര്‍ ..
വീണ്ടെടുക്കുമോ നമ്മളില്‍ നമ്മളെ
നമ്മളായി ചുമന്നു തീരും വരെ ...

2013, ജൂൺ 10, തിങ്കളാഴ്‌ച

മഴ മേഘം മായുന്നു

മഴ മേഘങ്ങള്‍  
പറഞ്ഞു പോകുന്നത് 
ഭുമിയിലെ നരകത്തെ കുറിച്ചാണ് ..
മഴക്കാടുകള്‍ കേഴുന്നത് 
കണ്ണീര്‍ വറ്റിയ മനുഷ്യനെ കുറിച്ചും .
ദയ ഇല്ലാതെ പോയ
ദൈവത്തെ പഴിക്കുന്ന
പ്രാര്‍ത്ഥനകളില്‍
വിശ്യാസികള്‍ പെരുകി
അവരുടെ കണ്ണും കണ്ണീരും
കടല്‍ കടന്ന മഴയില്‍ നോക്കി
കാത്തിരിക്കട്ടെ ...

2013, മേയ് 31, വെള്ളിയാഴ്‌ച

ഭാര്യ

പൂമുഖത്ത് എന്നും 
ഒരു പുഞ്ചിരി 
നിന്നെയും കാത്തു നില്‍പ്പു
ജിവിതം നൊന്തു നില്‍ക്കെ 
വാതിലില്‍ നില്‍പു സ്വാന്തനം...

ആയിരം വല്ലി പൂത്തു 
ഗന്ധമായി പടര്‍ന്നു നില്‍ക്കെ 
എന്തിനീ നീ നൊമ്പരങ്ങള്‍ 
നെഞ്ചില്‍ കൊണ്ട് നില്‍പ്പു..
.
ആയിരം ജന്മ നാളില്‍
ആയിരം താളുകള്‍ക്കായ്
ആയിരം സ്വപ്നമേറി...
യാത്രയായ് കൂടെ നില്‍പ്പു..

2013, മേയ് 25, ശനിയാഴ്‌ച

ഒരു മരം ഒരു തണല്‍

ഒരു മരം ഒരു തണല്‍ 
ഒരു കുളിര്‍ കാറ്റിന്‍ 
കിളി മൊഴി ചുരത്തുവാന്‍ 
നിശബ്ദ വിപ്ലവം ...

ഒരു കൈ കൊരുക്കുക
നമ്മളീ നാടിന്ടെ
ഭാവി ദുരന്തമിന്നേ തടയുക ..

കൊടി നിറം വലിച്ചെറിയുക
നമ്മളീ
ഭുമുഖമുണ്ടെങ്കില്‍ അല്ലെ
കൊടി ഉയര്‍ത്തുവാന്‍ ...

ഉയരുക കൈകള്‍
ഉയര്‍ത്തുക കൈകള്‍
മണ്ണിലെ ജലം കരുതുക
മക്കള്‍ക്ക് പകരുവാന്‍ ...

നാടെ മറന്നു ഞാന്‍

നാളെ മറന്നു ഞാന്‍ 
നാടെ മറന്നു ഞാന്‍ 
മണ്ണു മറന്നു ഞാന്‍ 
വിണ്ണ്‍ മറന്നു ഞാന്‍ ..

തുള്ളി ജലം നാവിലുണ്ടാകുവാനൊന്നും
കരുതാതെ നിന്നിടുന്നു ഞാന്‍ ..
വിണ്ണിലെ മേഖങ്ങളെ
നോക്കി നില്‍പ്പു ഞാന്‍

മണ്ണു വരണ്ടത് കണ്ടിരിപ്പിന്നു ഞാന്‍
കാടു കത്തുന്നതും
കോടാലി വീണതും
യന്ത്ര ഭീമന്‍ തുമ്പി
കയ്യുയര്തുന്നതും
..നീര്‍ത്തട ചാലുകള്‍
മണ്ണു മൂടുന്നതും
വയലുകള്‍ കൊണ്ഗ്രീട്ടു കാടുയരുന്നതും
കണ്ടിരിക്കുന്നു ഞാന്‍ ;;;
;
നാളെ മറന്നു ഞാന്‍
നാടെ മറന്നു ഞാന്‍
നാടെ -----------------മറന്നു ഞാന്‍ ...

2013, മാർച്ച് 17, ഞായറാഴ്‌ച

മടക്കം

ജിവിതം ഇഷ്ട്ടപെട്ടു 
തുടങ്ങുമ്പോഴേക്കും 
എനിക്ക് വയ്യാതവുന്നുണ്ട്
മനസ്സ് വ്യാകുലമാകുന്നുണ്ട് .

ജിവിതത്തിനും
മരണത്തിനുമിടയിലെ
നൂല്‍പാലത്തില്‍
വേഗമേറിയ ഒരു
യാത്രക്കാരനാണ് ഞാന്‍

ഇഷ്ട്ടങ്ങളെയും
സ്വപ്നങ്ങളെയും
പകുത്തു നല്‍കിയ
വേദനകളെയും
സാക്ഷിയാക്കി
യാത്ര മൊഴികളില്ലാതെ
കടന്നു പോകട്ടെ ........

2013, ഫെബ്രുവരി 16, ശനിയാഴ്‌ച

2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

കവി


ഇത്തിരി കാര്യം ചൊല്ലി
പട്ടിലേക്ക് എടുത്തു വെച്ച
ചത്ത മനുഷ്യന് .
ഒത്തിരി പറയാനും
പിന്നെയും പിന്നെയും പറയാനും
ബാക്കിയുണ്ട് ;
എങ്കിലോ
പറഞ്ഞത് മാത്രം നാവില്‍
കുരുങ്ങി കരഞ്ഞു കൊണ്ടിരിക്കുന്നു ..,,,

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

suuryan

വരികയില്ല ഇനിയൊരു സൂര്യനും
അരികില്‍ എന്ണ്ടെ പുലരിയെ പൂകുവാന്‍ 
;വരികയില്ലൊരു പകലും
എനിക്കായി പകരുവനൊരു 
സ്വാന്തനം മെന്നിലായ്

നേര്‍ക്ക്‌

എനിക്കും നിനക്കും 
ഇടയില്‍ 
യാത്ര ചെയ്ത 
അക്ഷരങ്ങള്‍ക്ക്
ആയുസ്സില്ലാതെ പോയത് 
നമ്മുടെ ലോകതിണ്ടേ 
നീതിയാണ് .

സ്വപ്നങ്ങള്‍ കണ്ടു 
ജിവിതം ആഘോഷിച്ചു 
മടങ്ങുമ്പോഴും 
അക്ഷരങ്ങള്‍ മരിക്കാതെ 
നമുക്കൊപ്പം 
മടങ്ങിയേക്കാം .

യവനിക ഉയര്‍ത്തുന്നതും 
താഴ്ത്തുന്നതും 
നമ്മളല്ലാത്തത് കൊണ്ട് 
എല്ലാം കണ്ടു കൊണ്ടാണ് 
നമ്മള്‍ മടങ്ങുന്നത് .

മരണത്തിന്ടെ 
നൂല്‍പ്പാലം കെട്ടിയ 
വിഡ്ഢിയോട് --

മരിച്ചവരെ പരിഹസിക്കുന്ന 
ഓര്‍മ്മ ദിവസങ്ങളോട് 

കലഹിക്കുന്നവരുടെ 
കൂട്ടത്തില്‍ 
നീയും ഞാനും ഉണ്ടാവണം .

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

കാലം


യാത്രയില്‍ തനിച്ചായ്
ചിന്തയില്‍ തീയായ്
തീകാറ്റായ്
സ്മ്രിതികളില്‍
കനലുകള്‍
കോരിയിട്ട
;;;
തിഷ്ണ യൌവനത്തിന്ടെ
ലഹരിയില്‍
തീ പന്തമായ്
നിറഞ്ഞു കത്തിയ
കാലമേ '

വഴിമാറിയ
മണ്ണിന്ടെ
മനുഷ്യന്ടെ
ചിന്തയില്‍
പുനര്‍ജനിക്കുമോ
നിയൊരിക്കല്‍ കൂടി

2013, ജനുവരി 29, ചൊവ്വാഴ്ച

ഡയറി

പഴയൊരു 
ഡയറിതാളില്‍
കണ്ടു മുട്ടിയ 
അക്ഷരങ്ങള്‍ 
മറന്നു തുടങ്ങിയതെല്ലാം 
തിരികെ തന്നു .

വിറയാര്‍ന്ന 
വിരലുകളില്‍ 
വിട വാങ്ങിയ 
വാക്കുകള്‍ 
മൌനം വെടിഞ്ഞ്
മനസ്സിലേക്ക് 
ഇരമ്പിയാര്‍ത്തു.

ആയിരം സമുദ്രങ്ങള്‍ 
തിര്‍ത്ത തിരകള്‍ 
എന്നെയും കൊണ്ട് 
ആഴങ്ങളില്‍ 
മറഞ്ഞു .

2013, ജനുവരി 27, ഞായറാഴ്‌ച

നിഴലിന്ടെ നിഴല്‍

മിനുക്ക്‌ പാത്രങ്ങളില്‍
കൊത്തി വെച്ച 
നിഴലിണ്ടേ ഒട്ടിയ ചിരി 

കണ്ണുകള്‍ വറ്റിയ 
നീര്‍ത്തടം
നെഞ്ച് ചുരുക്കുകയാണെന്ന്
അട്ടഹഹസിച്ചു കൊണ്ട്
വേഗം കടന്നു .

ഭ്രാന്തലയതിന്ടെ
ചുമരില്‍ തുങ്ങിയ
വാക്കുകള്‍ ഒക്കെയും
കാല ഭേദങ്ങളെ കടന്നു പോയി ---------
--കരപറ്റിയ അക്ഷരങ്ങള്‍
.
നിനക്ക് ഞാന്‍ നല്‍കിയ
മനസ്സിലെ
മധുര സമ്മാന പൊതി
മറന്നു കൊള്ളൂകയില്ലിനി യെങ്കിലും
മനസ്സേ മറന്നു കൊള്ളുക
നിന്ടെ ഞാന്‍ യാത്രയായ്..

മരണപത്രം

ഇന്നാണ് ഞാന്‍ 
മരണ പത്രത്തില്‍ 
ഒപ്പിട്ടത് .

എനിക്കുള്ളതെല്ലാം 
ഇവിടെ വെച്ച്
പോകുന്നതില്‍ ഉള്ള \
എല്ലാ വിഷമങ്ങളും
എഴുതിയിട്ടുണ്ട് .

ശത്രുക്കളും
മിത്രങ്ങളും
യോജിക്കുന്നത്
മരണ പത്രത്തില്‍ മാത്രമാണ്
.
മിത്രങ്ങള്‍ക്ക്
നല്കാന്‍ ഉണ്ടായിരുന്നത്
ബാക്കി വെച്ച
സ്ഥാവരജംഗമങ്ങള്‍

ശത്രുവിന് നല്കാന്‍
അല്പം സന്തോഷം .

മരിക്കുന്നതിനു മുന്നേ
പരസ്യം ചെയ്യാന്‍
പറഞ്ഞാണ്
മരണപത്രം കൊടുത്തത്

ശത്രുവിന്ടെയും
മിത്രതിന്ടെയും സന്തോഷമാണ്
എന്റെ സന്തോഷം .

കണ്ണീര്‍

കണ്ണിലെവിടെയോ 
ഒരു തുള്ളി 
കണ്ണീര്‍ 
കാര്‍മേഘ മായ്
കിടക്കുന്നുണ്ട് 

പൈയ്തു തിരാത്ത 
ആകാശം പോലെ .

മനസ്സിലെ 
വേദനയുടെ 
നിലവിളി 
ഹൃദയം തകര്‍ത്തു വരുമ്പോള്‍ 
ഭുമിയെ നനക്ക്യാന്‍
അതിനവില്ലെങ്കിലും 

ജിവിതത്തെയും 
യാതനകളെയും 
സങ്കടങ്ങളെയും 
പരിഹസിച്ചു 
അതെന്നെ
കടന്നു പോവുക തന്നെ ചെയ്യും .

2013, ജനുവരി 20, ഞായറാഴ്‌ച

ഇച്ചയും ചെകുത്താനും

ചെകുത്താന്ടെ 
അടുക്കളയിലെ 
കഞ്ഞിയില്‍ 
ഈച്ച ഇരുന്നില്ല 

നാറിതുങ്ങിയ 
മാറാപ്പുകളില്‍ 
ഒട്ടിയിരുന്നു 
ഈച്ചയുടെ 
ഗദ്ഗദം

ചിറകുന്ടെങ്കിലും
പറക്കമെങ്കിലും
എന്റെ ലോകം 
ചെറുതാണ് 

ഇരുട്ടിലും 
വെളിച്ചെത്തും
ചെകുത്താന് സ്വതന്ത്രം 

റാന്തലിന്ടെ
തുമ്പില്‍ വീണു 
ഞാന്‍ രക്തസാക്ഷിത്വം വരിക്കും 

അപ്പോഴും ചെകുത്താന്‍ 
ജയിക്കും 
ചെകുത്താന് 
നീതി .
ചെകുതന്ടെ മാത്രം 
നീതി

ഇച്ചയും ചെകുത്താനും

ചെകുത്താന്ടെ 
അടുക്കളയിലെ 
കഞ്ഞിയില്‍ 
ഈച്ച ഇരുന്നില്ല 

നാറിതുങ്ങിയ 
മാറാപ്പുകളില്‍ 
ഒട്ടിയിരുന്നു 
ഈച്ചയുടെ 
ഗദ്ഗദം

ചിറകുന്ടെങ്കിലും
പറക്കമെങ്കിലും
എന്റെ ലോകം 
ചെറുതാണ് 

ഇരുട്ടിലും 
വെളിച്ചെത്തും
ചെകുത്താന് സ്വതന്ത്രം 

റാന്തലിന്ടെ
തുമ്പില്‍ വീണു 
ഞാന്‍ രക്തസാക്ഷിത്വം വരിക്കും 

അപ്പോഴും ചെകുത്താന്‍ 
ജയിക്കും 
ചെകുത്താന് 
നീതി .
ചെകുതന്ടെ മാത്രം 
നീതി

2013, ജനുവരി 19, ശനിയാഴ്‌ച

ചിരി

ചിരിയുടെ മുഴക്കം 
അതിരുകളെ ഉണര്‍ത്തി 
കരച്ചില്‍ 
ആരും കേട്ടില്ല 

നഷ്ട്ടങ്ങള്‍
ലാഭങ്ങള്‍
കണക്കുകളുടെ കൂനയില്‍
കുത്തിയിരുന്ന്
കുത്തി കൂട്ടിയതിനു
പഴി കേട്ടു.

താക്കോല്‍ ഇല്ലാതെ
കിടന്ന പണപ്പെട്ടിക്ക്
ആരും കാവല്‍ കിടന്നില്ല

നന്ദി യില്ലത്തവര്‍
അപ്പോഴും
പരിഹാസം കൊണ്ട്
പറഞ്ഞു .

പണക്കാരന്ടെ മുറ്റത്തെ
പതിവ് തെറ്റുന്നില്ല
അടുക്കളയിലെ
അലമുറ അടങ്ങുന്നില്ല
അഹങ്കാരം അല്ലെ എല്ലാം

2013, ജനുവരി 15, ചൊവ്വാഴ്ച

വിഗ്രഹങ്ങളെ തകര്‍ക്കുക

ഇരുട്ട് ചാടി കടന്ന 
വെളിച്ചതിണ്ടേ 
മുനയില്‍ 
വിഗ്രഹത്തെ കൊന്ന 
ചോരയുണ്ടായിരുന്നു 

വെളിച്ചപ്പാടിന്ടെ
വാള്‍ മുനയില്‍
നരവിണ രോമം
തീ കത്തി വീണു .

കറുത്ത കൈലേസ് കൊണ്ട്
മുടിയ മുഖം
വെളിച്ചം കിട്ടാതെ
നരച്ചു .

v

നിലയറിയാതെ
ചാടുന്ന 
ചാവേറുകളെ

കഥയറിയാതെ 
ആട്ടം കാണുന്ന
വിഡ്ഢികളെ

ചെയ്ത തെറ്റിന്
പശ്ച്തപിക്കാന്‍ പോലും
കഴിയാതെ
എന്നെയും നിന്നെയും

നമ്മളെയും
മുറുക്കുന്ന
അദ്തുര്ശ്യമായ
കയറുകള്‍
ജിവെനെടുക്കുംവരെ

തുടരുക തുടരുക
അപശകുന
അപ ശബ്ദ
അടിമ ബോധം .

2013, ജനുവരി 10, വ്യാഴാഴ്‌ച

ജയ് ജവാന്‍


നമുക്ക് ഉറങ്ങാം
----------------------
നാടിന്ടെ യശസ്സുകളില്‍
ആണ്ടിലൊരിക്കല്‍
ഉയര്‍ത്താന്‍ മാത്രം
അലക്കി വെച്ച
കൊടിയില്‍
മധുരം നുണഞ്ഞു
മതി മറക്കുമ്പോഴും
വിളിക്കാന്‍ മറന്ന
മരണ വസ്ത്രതോട്
ഒരിക്കല്‍ എങ്കിലും
പറയുക
ജയ് ജവാന്‍
.-----
അതിരുകളില്‍
കാവല്‍ പുരകളില്‍
കരിഞ്ഞ മംസതിണ്ടേ ഗന്ധം ചുരത്തിയ
താഴ്വാരങ്ങള്‍
തണുക്കാതിരിക്കട്ടെ
മരണ വിട്
ഉറങ്ങതിരിക്കട്ടെ
കണ്ണുകള്‍ അടയാതിരിക്കട്ടെ .
----------------------------
നമുക്ക് ഉറങ്ങാം