2014, മേയ് 19, തിങ്കളാഴ്‌ച

മഴതുള്ളി

വെള്ളിടി വെട്ടി തിമര്‍ത്തു
പെയ്യും മഴ
തുള്ളിയെ നോക്കിയിരുന്നിന്നു  സന്ധ്യയില്‍
കിളിര്‍ മണ്ണ് ചൂടി പതയുന്ന ചോരയില്‍
പാതകള്‍ എല്ലാം നിറഞ്ഞു പായുന്നു ..
വേനല്‍ കൊഴിഞ്ഞു മാഞ്ഞു പകല്‍ നിറം
നാളെ പുലരിക്കു കാത്തു നില്‍ക്കാം ..

2014, മേയ് 12, തിങ്കളാഴ്‌ച

ഖബറിടം

ഇന്ന് ഖബറിസ്ഥാനില്‍ പോയി 
മരിച്ചവരുടെ ഇടയില്‍ നിന്നും 
മരണം മുളപൊട്ടി വരുന്നുണ്ടോ .
മുള്‍ച്ചെടികള്‍ പടര്‍ന്നു പടര്‍ന്നു 
എന്റെ കാലും വലിച്ചു വലിച്ചു 
വിശാലമായ ആ മണ്ണിലേക്ക് വിളിക്കുന്നുവോ ..
പൂവുകള്‍ ധാരാളം ..
മാവിതള്‍ ധാരാളം പഴങ്ങളെ ചുമന്നിരിക്കുന്നു ..
രാത്രിയിലെ വെളിച്ചം വീണു തളര്‍ന്നു 
പകല്‍ ഉറങ്ങിപ്പോയ കിളികള്‍ 
ആകാശം നോക്കി സൂര്യനെ വിളിച്ചു ഉണര്‍ത്തിയ 
പുഴയും എനിക്ക് നേരെ കൈ നീട്ടുന്നു .
വരണ്ടുണങ്ങിയ നാവില്‍ ജലം ചേര്‍ത്ത് 
മൊല്ലാക്ക വിളിക്കുന്നു ..
നിങ്ങളില്‍ നിന്നും ഞാന്‍ വാങ്ങിയ കിഴികള്‍ക്ക് 
വിശാലമായ ഈ ഇടം സാക്ഷിയാണ് ..
കാലുകള്‍ തളരുന്നു ..
ഞാന്‍ ഞാന്‍ ഞാന്‍ .......

2014, മേയ് 6, ചൊവ്വാഴ്ച

എവിടെയാണ് നീ

എന്റെ കണ്ണുകളില്‍ 
എവിടെയാണ് നീ 
എന്റെ നിദ്രകളില്‍ എവിടെയാണ് നീ 
എന്റെ കിനാവുകളില്‍ എവിടെയാണ് നീ 
നീ മുഖം പൂട്ടിയ പകലുകള്‍ 
നീ ഉണര്‍ന്നു പറന്ന രാത്രികള്‍ 
നീ മയക്കം കൊണ്ട നിമിഷങ്ങള്‍ 
അവിടെ എവിടെയോ തിരഞ്ഞു 
തളര്‍ന്ന കണ്ണുകള്‍ കൊണ്ട് 
ഞാന്‍ പൊതിഞ്ഞ സങ്കടം ..
എവിടെയാണ് നീ 
എന്റെ കണ്ണുകളില്‍ എവിടെയാണ് നീ ..