കണ്ണില്‍ നിറയാന്‍ ഒരു തുള്ളി
കണ്ണീരെവിടെ ഒരു തുള്ളി
ആര്‍ദ്ര ഹൃദയ ധമനിയില്‍ നിന്നു--
മുറയും നീരത് ഒരു തുള്ളി .
ആരും ഉറങ്ങിയില്ലേ
ഈ രാത്രിയുടെ നീളം
നിങ്ങളും ആഘോഷിച്ചോ
ദൈവം സത്യം ...
ഞാന്‍ മരുഭൂമിയുടെ നടുവില്‍
ഒടുക്കത്തെ വെയിലില്‍ ആണ്
തണുത്തു വരുന്ന കാറ്റ്
കുറച്ചു നേരം മാത്രം
ഈ ഉറക്കം തൂക്കിയെ ആശ്ലേഷിച്ചു പോകും /
പിന്നെയും പിന്നെയും വരണ്ടു ഉണങ്ങി വരും കാറ്റ്
ആരാണ് നിങ്ങളെ നോക്കി പറഞ്ഞത്
ഞാന്‍ ഒരു ശരീരം മാത്രം
നിങ്ങളില്‍ നിന്നും വറ്റിയ വിയര്‍പ്പും കൊണ്ടാണ്
ഈ കാറ്റ് വരുന്നതെന്ന്
ആരോ പറഞ്ഞപ്പോള്‍
അതൊരു പരിഹാസം എന്നാണു തോന്നിയത്
അല്ല ...അത് പരിഹാസമല്ല ..
നിന്നില്‍ ഒരു കവിതയുണ്ട്
ആര്‍ദ്രമായ ഒരു മനസ്സ് .
കണ്ണില്‍ ഒരു തുള്ളി
പെയ്യാതെ നില്‍ക്കും
അത് നിന്നെ ഓര്‍മ്മപ്പെടുത്തും
ജീവനും മനസ്സും വേര്‍ പിരിയാതെ
അതായിരിക്കും കവിത ..
എഴുതുക ...വരികള്‍ മുറിഞ്ഞു വാര്‍ന്ന
രക്തം കൊണ്ട് ..
എഴുതുക നീ വായിച്ചു തുടങ്ങിയ ലോകത്ത് നിന്നും
നിന്നില്‍ മരിക്കാതെ നില്‍ക്കുന്ന അക്ഷരങ്ങള്‍
നിന്നെ കവിയെന്നു വിളിക്കും
നാളെ ഭൂമിയുടെ ഉത്ഘാടനമാണ്
നിങ്ങളെല്ലാം വരണം ..
പറ്റുമെങ്കില്‍ ജെ സി ബി വേണം .
നികത്താന്‍ ഉള്ള വയലുകള്‍ കണ്ടെത്തി വരണം .
ടിപ്പറുകള്‍ മരണ മണി മുഴക്കി
ധിക്കാരം നിറഞ്ഞ മുഖവുമായി വരണം ..
പുഴയുണ്ടെങ്കില്‍ പറഞ്ഞേക്കണം
കടവും തോട്ടയും എന്റെ വക ..
മലയുണ്ടെങ്കില്‍ പറയണം
കാടിളക്കി വെടി വെക്കണം ...
പാറയുണ്ടെങ്കില്‍ പറയണം
പകുതി നിങ്ങള്ക്ക് പാട്ടത്തിനു തരാം .....
നിങ്ങളുടെ മക്കളോ ...
ചോദിച്ചേക്കാം ...
മക്കളെ കൊല്ലാന്‍ അല്ലെ വഴിയില്‍
ഒളിഞ്ഞ കത്തികള്‍ ..
എന്റെ മണം മറ്റുള്ളവരുടെ വിയര്‍പ്പു തന്നെ ..
പഴയ മുറം കൊണ്ട് പകല്‍ വെളിച്ചം മറച്ചു
എനിക്കൊരു ഇരുട്ട് ഉണ്ടാക്കണം
ആ ഇരുട്ടില്‍ നിന്നും
ആരുടെയോ മുനയുള്ള ആയുധം
എന്റെ ചോരയെ തിരഞ്ഞു വരും
അവരെല്ലാം വലിയ യോജിപ്പിലാണ് .
തോല്‍പ്പിക്കാന്‍ മാത്രം
ശക്തിയുണ്ടോ ...അപ്പോള്‍ ഞാന്‍ ഒരു നിസ്സാരനല്ല ..
----------------------------------------------
ഹേയ്... വിഡ്ഢി ലോകത്തെ
നായകൂട്ടങ്ങളെ ..ഓരിയിടുമ്പോള്‍
പോലും ചാവാലിയാണ് എന്ന് ഉറക്കെ
പറയാതിരിക്കൂ ...
കണ്ണീരെവിടെ ഒരു തുള്ളി
ആര്‍ദ്ര ഹൃദയ ധമനിയില്‍ നിന്നു--
മുറയും നീരത് ഒരു തുള്ളി .
ആരും ഉറങ്ങിയില്ലേ
ഈ രാത്രിയുടെ നീളം
നിങ്ങളും ആഘോഷിച്ചോ
ദൈവം സത്യം ...
ഞാന്‍ മരുഭൂമിയുടെ നടുവില്‍
ഒടുക്കത്തെ വെയിലില്‍ ആണ്
തണുത്തു വരുന്ന കാറ്റ്
കുറച്ചു നേരം മാത്രം
ഈ ഉറക്കം തൂക്കിയെ ആശ്ലേഷിച്ചു പോകും /
പിന്നെയും പിന്നെയും വരണ്ടു ഉണങ്ങി വരും കാറ്റ്
ആരാണ് നിങ്ങളെ നോക്കി പറഞ്ഞത്
ഞാന്‍ ഒരു ശരീരം മാത്രം
നിങ്ങളില്‍ നിന്നും വറ്റിയ വിയര്‍പ്പും കൊണ്ടാണ്
ഈ കാറ്റ് വരുന്നതെന്ന്
ആരോ പറഞ്ഞപ്പോള്‍
അതൊരു പരിഹാസം എന്നാണു തോന്നിയത്
അല്ല ...അത് പരിഹാസമല്ല ..
നിന്നില്‍ ഒരു കവിതയുണ്ട്
ആര്‍ദ്രമായ ഒരു മനസ്സ് .
കണ്ണില്‍ ഒരു തുള്ളി
പെയ്യാതെ നില്‍ക്കും
അത് നിന്നെ ഓര്‍മ്മപ്പെടുത്തും
ജീവനും മനസ്സും വേര്‍ പിരിയാതെ
അതായിരിക്കും കവിത ..
എഴുതുക ...വരികള്‍ മുറിഞ്ഞു വാര്‍ന്ന
രക്തം കൊണ്ട് ..
എഴുതുക നീ വായിച്ചു തുടങ്ങിയ ലോകത്ത് നിന്നും
നിന്നില്‍ മരിക്കാതെ നില്‍ക്കുന്ന അക്ഷരങ്ങള്‍
നിന്നെ കവിയെന്നു വിളിക്കും
നാളെ ഭൂമിയുടെ ഉത്ഘാടനമാണ്
നിങ്ങളെല്ലാം വരണം ..
പറ്റുമെങ്കില്‍ ജെ സി ബി വേണം .
നികത്താന്‍ ഉള്ള വയലുകള്‍ കണ്ടെത്തി വരണം .
ടിപ്പറുകള്‍ മരണ മണി മുഴക്കി
ധിക്കാരം നിറഞ്ഞ മുഖവുമായി വരണം ..
പുഴയുണ്ടെങ്കില്‍ പറഞ്ഞേക്കണം
കടവും തോട്ടയും എന്റെ വക ..
മലയുണ്ടെങ്കില്‍ പറയണം
കാടിളക്കി വെടി വെക്കണം ...
പാറയുണ്ടെങ്കില്‍ പറയണം
പകുതി നിങ്ങള്ക്ക് പാട്ടത്തിനു തരാം .....
നിങ്ങളുടെ മക്കളോ ...
ചോദിച്ചേക്കാം ...
മക്കളെ കൊല്ലാന്‍ അല്ലെ വഴിയില്‍
ഒളിഞ്ഞ കത്തികള്‍ ..
എന്റെ മണം മറ്റുള്ളവരുടെ വിയര്‍പ്പു തന്നെ ..
പഴയ മുറം കൊണ്ട് പകല്‍ വെളിച്ചം മറച്ചു
എനിക്കൊരു ഇരുട്ട് ഉണ്ടാക്കണം
ആ ഇരുട്ടില്‍ നിന്നും
ആരുടെയോ മുനയുള്ള ആയുധം
എന്റെ ചോരയെ തിരഞ്ഞു വരും
അവരെല്ലാം വലിയ യോജിപ്പിലാണ് .
തോല്‍പ്പിക്കാന്‍ മാത്രം
ശക്തിയുണ്ടോ ...അപ്പോള്‍ ഞാന്‍ ഒരു നിസ്സാരനല്ല ..
----------------------------------------------
ഹേയ്... വിഡ്ഢി ലോകത്തെ
നായകൂട്ടങ്ങളെ ..ഓരിയിടുമ്പോള്‍
പോലും ചാവാലിയാണ് എന്ന് ഉറക്കെ
പറയാതിരിക്കൂ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ