ജനനം കൊണ്ട് ജയിക്കുകയും
ജീവിതം കൊണ്ട് തോല്‍ക്കുകയും
നരകം കൊണ്ട് മൂടിയ നഗരത്തില്‍
ഫുട്പാത്തില്‍ ഭിക്ഷയ്ക്കു ഇരിക്കുകയും ചെയ്യുന്ന
ഒരു വൃദ്ധന്ടെ പാത്രത്തില്‍
തല കറങ്ങി വീണ ഗാന്ധി ചിത്രം നോക്കി
കണക്കുകള്‍ പറഞ്ഞ കഥ കേട്ടു നിന്ന്
സമയം പോയതറിഞ്ഞില്ല ..
ഞാന്‍ സമത്വം പറഞ്ഞവനെ നോക്കി
സമനായി നിന്നു .
നേരം പോയതറിഞ്ഞില്ല ..
വൈകുന്നേര വണ്ടി പാതയില്‍ കയറി
തെറിപ്പിച്ച ചോരയില്‍ കിടന്നും അപ്പോള്‍
ദൈവം വിളിച്ചു പറഞ്ഞു .
വാഗ്ദത്തം പറഞ്ഞ മണ്ണില്‍ ഉപ്പു വെള്ളം കയറി
കടലെടുക്കും മുമ്പ് നീ കര പിടിക്കുക ..
നേരം പോയതറിഞ്ഞില്ല .
എനിക്കെവിടെ നേരം
കാലം വെറും നേരമ്പോക്ക്കാരന്‍ അല്ലെ .
ജീവിതം കൊണ്ട് തോല്‍ക്കുകയും
നരകം കൊണ്ട് മൂടിയ നഗരത്തില്‍
ഫുട്പാത്തില്‍ ഭിക്ഷയ്ക്കു ഇരിക്കുകയും ചെയ്യുന്ന
ഒരു വൃദ്ധന്ടെ പാത്രത്തില്‍
തല കറങ്ങി വീണ ഗാന്ധി ചിത്രം നോക്കി
കണക്കുകള്‍ പറഞ്ഞ കഥ കേട്ടു നിന്ന്
സമയം പോയതറിഞ്ഞില്ല ..
ഞാന്‍ സമത്വം പറഞ്ഞവനെ നോക്കി
സമനായി നിന്നു .
നേരം പോയതറിഞ്ഞില്ല ..
വൈകുന്നേര വണ്ടി പാതയില്‍ കയറി
തെറിപ്പിച്ച ചോരയില്‍ കിടന്നും അപ്പോള്‍
ദൈവം വിളിച്ചു പറഞ്ഞു .
വാഗ്ദത്തം പറഞ്ഞ മണ്ണില്‍ ഉപ്പു വെള്ളം കയറി
കടലെടുക്കും മുമ്പ് നീ കര പിടിക്കുക ..
നേരം പോയതറിഞ്ഞില്ല .
എനിക്കെവിടെ നേരം
കാലം വെറും നേരമ്പോക്ക്കാരന്‍ അല്ലെ .