2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ധൂര്‍ത്ത്

ധൂര്‍ത്ത് നിങ്ങള്‍ ഇഷ്ട്ടപ്പെടുന്നോ
ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല
ദൈവം ഏറ്റവും വെറുക്കുന്നതും
ധൂര്‍ത്ത് ആണത്രേ .

പിശുക്കന്ടെ മടിശീല പോലെ
വാക്കുകള്‍ തുറക്കുക ..
അറം പറ്റി വീണു
അക്ഷരം മരിക്കാതെ ഇരിക്കട്ടെ .

എഴുതുന്നതും മായുന്നതും എത്ര വേഗം .
നിങ്ങള്‍ പിശുക്കുക .
അക്ഷരങ്ങള്‍ക്ക് ചെറിയ വിശ്രമം .
എല്ലാം ഉറങ്ങും മുമ്പ് നമ്മള്‍ ഉറങ്ങുക ..
ഉണരാത്ത ഉറക്കം കൊണ്ട്
ലോകം ഉറങ്ങും മുമ്പ് ..

വേറിടുവാന്‍ എന്ത് വേഗം

വേറിടുവാനെന്തു വേഗം
-------------
വേദന പിന്നിയ ഒരു
നിമിഷമെന്നില്‍
ദയ ഇല്ലാത്തൊരു ചിരിയില്‍
ചിലങ്ക അഴിച്ചു
കളി നിര്‍ത്തി
അരങ്ങൊഴിഞ്ഞു
പോയ അടയാളങ്ങള്‍
വലിയ കണ്ണുകള്‍ പൊഴിച്ച്‌ തീര്‍ത്ത
കണ്ണീര്‍ മഴ
കനല്‍ ഊതിയ കണ്ണുകള്‍
നിറം പോയ കാഴ്ചകള്‍
അവിടെ ഒക്കെയുണ്ട്
ഞാനും എനിക്ക് മീതെ
തലപ്പാവ് കൊളുത്തിയ
ആ വിരുന്നുകാരനും ..
വഴികളില്‍ ശിലയില്‍
തല്ലി തകര്‍ന്ന രൂപങ്ങള്‍ക്ക്‌ മുന്നില്‍
നമസ്കരിക്കാന്‍ കൈകൂപ്പി നിന്ന
വ്യാജനു വേണ്ടി
ഒരു ശവപ്പെട്ടി കൂടി
വിലക്ക് കിട്ടുമെങ്കില്‍
അറിയാം ..
ഞാനും നിങ്ങളും നമ്മളെല്ലാം
വഴി മുടങ്ങാതെ വഴി പിരിയാതെ
നടന്നിരിക്കും ..

പുഞ്ചിരി കൂട്

എത്ര മാത്രം സുന്ദരമാണ് നീ
മുദ്രണം ചെയ്ത പുഞ്ചിരി കൂടുകള്‍ .
നല്ലോരോര്‍മ്മയില്‍
നീ ചേര്‍ത്ത് വെക്കുക
നന്മ നേരുന്നു
ജീവിതം സഖീ പുണ്ണ്യമായി
ഭവിക്കട്ടെ നിന്നിലും .

മരണ പത്രം

എന്റെ മരണ പത്രം 
എത്ര വില കുറഞ്ഞതാണെന്ന് 
അത് കയ്യില്‍ കിട്ടിയ 
ആളുടെ ലൈകും കമണ്ടും കണ്ടു 
ഞാന്‍ ഞെട്ടി പോയി ..

വലിയ ദൂരത്തില്‍ എഴുതി കൂട്ടിയ 
അക്ഷരങ്ങള്‍ പോലും 
അത് കണ്ട് ചിരിച്ചു .

നിര്‍ഭാഗ്യങ്ങള്‍ കൊയ്തു കൂട്ടിയ
ആയുസ്സില്‍ എപ്പോഴോ
വായിച്ചു മടുത്ത ഒരു കഥയുണ്ട് .
അതില്‍ ഞാന്‍ ഒരാളുടെ മാത്രം
മരണ പത്രം കുറിക്കുന്നതിലെ
വഞ്ചനയും വിവരക്കേടും ഉണ്ട് .

പ്രളയം പോലെ മനസ്സും
കൊടുങ്കാറ്റു പോലെ ജീവിതവും
സുനമികള്‍ക്ക് വേണ്ടി കാത്തിരിപ്പു
തുടരുമ്പോള്‍
അര്‍ത്ഥമില്ലാത്ത ഒരു വരിയും
അര്‍ഥം നഷ്ട്ടപെട്ട ജീവിതവും കൊണ്ട്
ഇനി എന്ത് മരണ പത്രം ..

നിങ്ങള്‍ ചിരിച്ചു കൊള്ളുക
കമണ്ടും ലൈകും കൊണ്ട്
കളിച്ചു കൊള്ളുക ..
ഞാന്‍ എഴുതി മടുക്കുമ്പോള്‍
എനിക്ക് വിരിപ്പ് ഇട്ട
ഒരു മരുഭുമിയുടെ ആഴത്തില്‍
കിടന്നു മണലിന്ടെ ഗന്ധം
ശ്യസിച്ചു ...
ആഹ്ലാദിച്ചു ഉറങ്ങട്ടെ ..

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ആയുധം

മുറിവേറ്റവന്ടെ ഇറച്ചി കണ്ടു
മനസ്സു പിടഞ്ഞു
മരവിച്ചു പോയവരുടെ
സാക്ഷി കൂട്ടില്‍
വിധി തൂങ്ങി നില്‍ക്കും !

വിധി പറയുന്നവന്
മുന്നില്‍ വിലങ്ങു തൂങ്ങിയ
കൊടി അടയാളങ്ങള്‍
പകച്ചു പോകില്ല .
ഒരു മുളം കയര്‍ കൊണ്ട്
നീതി ജയിക്കുന്നില്ല .

ജയിച്ചവനെ ജയിക്കാന്‍
ഇഷ്ട്ടം തോന്നുന്നുവെങ്കില്‍
നീ ആയുധം വെറുക്കുക ..
ആയുധം കടലാസുകള്‍ ആവട്ടെ
കരിക്കട്ടയില്‍ തീ ഊതി
നിനക്ക് അത് സ്വര്‍ഗ്ഗത്തില്‍
വിളക്കാക്കി വെക്കാം .
അപ്പോള്‍ വെളിച്ചം കാണാത്ത
മനുഷ്യന് നീ വെളിച്ചമാകും ..

2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

മൊഴി

നിന്നെ മറന്നത് കൊണ്ടാവാം 
എനിക്കെന്നെയും നഷ്ടമായത് 
എങ്കിലും! നിനക്ക് നല്‍കിയ സങ്കടം 
തിരിച്ചെടുക്കാന്‍ ഞാന്‍ 
ഇനിയൊരു ജന്മം കൂടി 
ഇ വഴി വന്നോട്ടെ //