2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

പെരുന്നാള്‍

ഇന്നലെ രാവില്‍
ഒരമ്പിളി വന്നു
തന്നൊരു കുമ്പിളില്‍
ആഘോഷം ..
ഇന്ന് പെരുന്നാളനല്ലോ
കുഞ്ഞി കണ്ണുകള്‍
മിഴകള്‍ തുറന്നല്ലോ

മൈലാഞ്ചി കൈ
വീശി നടക്കു മോളൊരു മുത്ത്‌
പൊഴിച്ചല്ലോ ..
പള്ളിയിലത്തര്‍ പുരട്ടി
പോയൊരു മോനൊരു
മുത്ത്‌ വരുന്നല്ലോ .

ഇന്ന് പെരുന്നാള്‍ ആണല്ലോ ....
ത്യാഗി ജയിച്ചൊരു
ദിനമല്ലോ ..
ഇബ്രാഹിം നബി
മകനെ അറുക്കാന്‍
വിധിയെ ഏറ്റിയ ദിനമല്ലോ
ഇന്ന് പെരുന്നാള്‍ ദിനമല്ലോ ..

ചില്ലില്‍ വരച്ച ചിത്രങ്ങള്‍

ചില്ലില്‍ വരക്കുക
ഉടയാതെ വെക്കുക
കാലം വരട്ടെ
കറുത്ത ദിനങ്ങളെ
കണ്ണില്‍ ഇമ നിര്‍ത്തി
കാത്തു കൊള്ളുക .

കണ്ണും മുഖവും ഇല്ലാതൊരാളും
കയ്യും കെട്ടി
കാഴ്ച കണ്ടു രസിക്കാതെ നോക്കുക ..

നാമെന്ന സത്യം മറന്നു നാം
മറ്റൊരു ലോകം തിരഞ്ഞു
സ്വയം തനിച്ചായി
മാറുകയല്ലോ മഹാ വിളക്കുകള്‍
ഊതി ഒരു ഇരുട്ടിനു
സ്വാഗതമരുളുവാന്‍ ...

മാഞ്ഞു മല ഇറങ്ങിയ കുളിരുകള്‍

മഞ്ഞു മലയിറങ്ങിയ
കുഞ്ഞു കുളിരുകള്‍
കൊഞ്ചി വന്നു നിന്‍ അരികിലെ
കുഞ്ഞു കാറ്റുകള്‍
തടവി വന്നൊരു
ഇന്ദ്ര നീലമൊരു സന്ധ്യയില്‍

വന്നു കുഞ്ഞു മൊഴി
ചുണ്ടുനങ്ങിയ വഴിയിലും
നിന്ടെ മധുര മോഹന മൊഴികളില്‍
പ്രണയമോ നിന്‍ നിരാശയോ
സന്ധ്യ നീ പറയുക എങ്കിലും
,
ഒരു നിലവിലെ കുളിരുകള്‍
നീ എന്തിനെ മറന്നുവോ
മറയുക നീ എന്നിലെക്കൊരു
പ്രണയമായ് വന്ന വഴികളില്‍ ..

പറയുക നീ സങ്കടങ്ങളെ
പിരിയുകില്ല നാമെങ്കിലും ..

മുഖം നഷ്ട്ടപെട്ടവര്‍

മുഖം നഷ്ട്ടപെട്ടവര്‍ക്ക്
ഒരു മുഖം മൂടി വേണം .
മുഖം തുറക്കാത്തവര്‍ക്ക്
അത് സംഭാവന ചെയ്യാം ,
,
ലോട്ടറി വരുന്ന വഴികള്‍
പലതാണ് ..

അങ്ങനെ ഒരു ലോട്ടറി
കിട്ടിയ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ ;

ആട്ടെ നടക്കട്ടെ
അങ്ങനെ എങ്കിലും .
ഞാന്‍ അങ്ങ് നന്നായാല്‍ .

തിരയാം

ഞാന്‍ എന്നെ തന്നെ തിരഞ്ഞപ്പോള്‍ 
ഞാന്‍ നിന്നെ കണ്ടു ..
നീ എന്നെ കാണാതെ പോയപ്പോള്‍ 
ഞാന്‍ നിന്നെ തിരഞ്ഞു 

നിനക്കും എനിക്കും ഇടയില്‍
രണ്ടു ഭുമിയും രണ്ടു ആകാശവും
രണ്ടു സ്വര്‍ഗ്ഗവും രണ്ടു നരകവും
കടവും കടത്തും കടലും
ചേര്‍ന്നു നിന്നു നമ്മളെ നോക്കി .

അപ്പോള്‍ നിനക്ക് നിന്നെയും
എനിക്ക് എന്നെയും നഷ്ട്ടം വന്നില്ല .

നീയും ഞാനും

നീ ഇല്ലാതെ എന്ത് സ്വപനങ്ങള്‍
നീ ഇല്ലാതെ എന്ത് വര്‍ണ്ണങ്ങള്‍
രാവും പകലും ഇല്ലാതെ
എന്ത് ഭുമിയും ആകാശവും .
.
സ്വര്‍ഗ്ഗവും നരകവും നമുക്കിടയില്‍
വന്നു പോകുന്നത്
നമ്മള്‍  അറിയുമ്പോഴും
അറിയാതെ പോകുമ്പോഴും മാത്രം
,,
മരണം നമുക്കിടയില്‍ തീര്‍ക്കുന്ന
ദാഹമാണ് മൌനം /
അതില്‍ ഒളിപ്പിച്ച ചതിയില്‍

നീയും ഞാനും ഉണ്ടാവാതിരിക്കട്ടെ ..

2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

മനസ്സൊരു ഭാണ്ഡം

ചിലപ്പോള്‍ ചിലപ്പോള്‍ 
മാത്രമണ്‌ ഞാന്‍ ചിരി തുറക്കുന്നത് 
ബോധം തെളിഞ്ഞു നില്ക്കാന്‍ 
സ്വന്തം കാലില്‍ നില്ക്കാന്‍ 
കഴിയുമ്പോള്‍ ..

അതെന്ത് കൊണ്ട് എന്നാരും
ചോദിക്കരുത്

നിഗൂഡമായ പലതും
ഒളിപ്പിച്ച പലതുമാണ് ഞാന്‍ .

അതില്‍ പരിഭവം കൊണ്ട് നടന്നു
അവള്‍ എന്നെയും ചുമന്നു
ഇപ്പോള്‍
കാല്‍ നൂറ്റാണ്ടും കഴിഞ്ഞു ,,

ഭുമി ക്ഷമയുള്ള ഒന്നല്ല
അത് കൊണ്ടാണ് അത്
കറങ്ങി കൊണ്ടിരിക്കുന്നത് .

ഭുമിക്കു മുകളില്‍ എന്തെല്ലാം
അധികാരങ്ങള്‍
അധികാരം തലക്കു പിടിച്ചു ഭരിക്കുന്നവര്‍
എത്രയുണ്ട് /

ഞാന്‍ രഹസ്യങ്ങളുടെ ഒരു പേടകം ആണ് .
അത് നിങ്ങള്ക്ക് അറിയാത്തത്
ഞാന്‍ അറിയുന്നത് കൊണ്ടാണ് ..
നിങ്ങള്‍ കാത്തിരിക്കുക

ഭാണ്ഡം അഴിക്കുക തന്നെ വേണം ..
അപ്പോള്‍ നിങ്ങളില്‍ ചിരിച്ചു
മരിക്കുന്നവര്‍ ഉണ്ടെങ്കില്‍
അതോര്‍ത്തു ഞാന്‍
ഇപ്പോള്‍ തന്നെ ചിരിച്ചേക്കാം ..
ചിരിച്ചു മരിച്ചേക്കാം....

2013, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

അമ്മ്ക്കൊരാള്‍ മാത്രം

നിന്‍ അമ്മക്കൊരാള്‍ 
മാത്രമോ നീ മാത്രമോ 
നീ അമ്മക്കൊരാള്‍ മാത്രമോ 
നീ മാത്രമോ ...
നിന്ടെ ചോരയില്‍ 
ചേറില്‍ ചെര്‍ന്നൊരാള്‍
നിന്‍ അമ്മ മാത്രമോ ...
അമ്മതന്‍ അമ്മിഞ്ഞയില്‍
നീന്തി നിന്നൊരാള്‍
നീ മാത്രമോ

നിന്നിലേക്ക്‌ ഉറയുന്ന
നീരിനാല്‍ നിന്‍ നാക്ക്‌
നീട്ടിയോരുമ്മ നീ മാത്രമോ
നിന്‍ അമ്മ മാത്രമോ .
.
കുഞ്ഞിളം കണ്ണിലേക്കു
ഉറവയായ് വീഴുന്ന നീരിനെ
മുത്തിയതമ്മ മാത്രമോ .
അമ്മയൊരു അക്ഷരം മാത്രമോ
നിനക്കൊരു രക്ഷയോ
തമിപ്പതു നിന്‍
ചുണ്ടിലിപ്പൊഴും..

2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

ഓര്‍മ്മകള്‍ക്ക് മരണം

ഓര്‍മകള്‍ക്ക് മരണം വരും മുമ്പ് 
എനിക്ക് എഴുതി അടയാളപ്പെടുത്തണം ..
ഇറുകിയ വള്ളി നിക്കറില്‍ 
നഷ്ട്ട ബാല്യം കൊളുത്തിയ 
ജിവിത വിശേഷങ്ങള്‍ ..

ഓര്‍മ്മയില്‍ മുങ്ങി മുങ്ങി എനിക്ക് മരണം വരാം
മരണം കൊണ്ടാടുന്നവരുടെ മുന്നില്‍
തല കുനിക്കാതെ നില്‍ക്കണം .
ചരിത്രം വെറും ചവറുകള്‍ മാത്രമല്ല
ചലനം കൊതിക്കുന്ന ജീവനാണ് ,,

വൈകി പോകുന്ന വെയിലില്‍
ഞാന്‍ ഇരിക്കട്ടെ ,,,
ഒരു നിശബ്ധതക്ക് ശേഷം
വീണ്ടും കാണാന്‍ ..