2012, ഡിസംബർ 31, തിങ്കളാഴ്‌ച

ദില്ലിയില്‍ മരണപ്പെട്ട ജ്യോതി എന്ന പെണ്‍കുട്ടിക്ക്

മരണപട്ടില്‍ 
സിന്ദുരം ചുടി 
മറഞ്ഞ മരണമേ 
മരിക്കാതിരിക്കട്ടെ 
ഓര്‍മ്മകള്‍ 

ചിതലുകള്‍ 
തിന്നാത
അസ്ഥികളില്‍ 
നിന്നും 
തെരുവിലെ
വിളക്കുകള്‍
ജ്യലിക്കട്ടെ.
-------------
അപ്പോള്‍
-------------
ചരിത്രം
ചുവടുവെച്ചു
നിന്നോടൊപ്പം
നിനക്ക് വേണ്ടി
യാത്ര ചെയ്യുക
തന്നെ ചെയ്യും .

2013

ആഹ്ലാദമില്ല 
ആരവമില്ല 
ആഘോഷമില്ല 

ഒന്ന് ചിരിക്കുവാനെങ്കിലും
വാതില്‍ തുറന്നു 
ഞാനാരെയും 
എതിരേറ്റു 
നില്‍ക്കുകില്ലിന്നു 
ഞാന്‍ ,,

ഭുതവും ഭാവിയുമേറെ
പഴികേട്ട
പോയോരുശസ്സിന്‍
വാതിലില്‍ 
മൌനിയായ് 
മായുന്ന കാലടിപ്പാടുകള്‍ 
നോക്കി 
നാളെ പുതു വര്‍ഷ മനെന്നരിഞ്ഞിട്ടും
എന്തോ എനിക്കിന്ന് 
നാവനങ്ങാതെയായ്

2012, ഡിസംബർ 22, ശനിയാഴ്‌ച

പ്രിയപ്പെട്ട പി ജി

ദീപ്തമാം ഓര്‍മ്മയില്‍ 
ഒരു തുള്ളി 
കണ്ണുനീര്‍ 
അര്‍പ്പിക്കയാണ് 
ഞാന്‍ 

അങ്ങുതന്‍
പദങ്ങളില്‍


അക്ഷരമഗ്നിയായ്‌
കുതിക്കട്ടെ
നിത്യ നിദ്രയിലും
അങ്ങനശ്വരനായ്‌
നില്‍ക്കുന്നു ഞങ്ങളില്‍

അറിവ് ദാഹിച്ചു
മടുക്കാത്തോരിന്ദ്രിയം
മഷി വറ്റി
നിക്ഷല മാകതൊരു
പേനയും
ചിത വിഴുങ്ങാതൊരു
പുസ്തക കൂട്ടവും
ബാക്കിയായ് ..

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

മരുഭുമി

എല്ലാവരും 
സ്വര്‍ഗ്ഗം 
തേടി പോയപ്പോള്‍ 
ഞാന്‍ നരകത്തില്‍ തന്നെ 
ജിവിച്ചു .
നരകതിണ്ടേ ചൂടും
തണുപ്പും
പൊടിക്കാറ്റും
ജ്ലിത് ഭേദങ്ങളും
മണല്‍ താണ്ടിയ
ഒട്ടകതിണ്ടേ
കാലടികളും
കിളിര്‍ക്കുന്ന
പുല്‍ നാമ്പുകളും
ആട്ടിന്‍ പറ്റങ്ങളും
വരുതിയില്‍ വറ്റിയ
മരുഭു തടാകവും
താണ്ടി
ചിതറിയ ചിന്തയുടെ
ആകാശം
അകന്നു പോകുമ്പോളും
ഞാന്‍ നരകത്തില്‍ തന്നെ ജിവിച്ചു

ദൈവം

വിയര്‍പ്പിണ്ടേ 
ഗന്ധം ചുരത്തിയ 
നാണയത്തില്‍ 
ദൈവത്തിന്ടെ 
മുദ്രയുണ്ടായിരുന്നു .
,,,,,,,,,,
വാക്കുകള്‍
കൊത്തിയ
ശിലകളില്‍
മുഖം
പൂഴ്ത്തിയ
വിശുവസം
.....
വിശപ്പിനെ
മറന്നു
ദാഹിച്ചു
മടങ്ങിയത്
ദൈവത്തിന്ടെ
സ്വന്തം
നാട്ടിലേക്ക്
ആരോടുമില്ലതൊരിഷ്ട്ടം
എനിക്കെന്നോടു
തോന്നിയതെന്തോ