2012, ജനുവരി 31, ചൊവ്വാഴ്ച

അറിവ്


വിലാപങ്ങളില്‍
ഒരു കവിത
വിപ്ലവങ്ങളില്‍
ഒരു സൂര്യന്‍
മനുഷ്യന്ടെ
...വിശപ്പുകളില്‍
ഒരു കലാപം
ലാഭം കൊയ്യുന്നവര്‍ക്ക്
ഉറക്കമുണ്ടാവില്ല ;
അവരുടെ പത്തായങ്ങളില്‍
ഉറങ്ങുന്നത്
കേട്ടുമടുത്ത വേദം മാത്രം ;
അറിവ് ആയുധമാണ്
നമുക്ക് മുന്നില്‍ ;
നേടാനുള്ള ലോകത്തിനു മുന്നില്‍
വിലങ്ങുകള്‍ തകരട്ടെ

2012, ജനുവരി 29, ഞായറാഴ്‌ച

വിപ്ലവം


ഇരുട്ടില്‍ ഇടിവെട്ടി
ഉയരുന്ന നാടിന്ടെ
ഉയിരാണ് വിപ്ലവം
ഉശിരാണ് വിപ്ലവം ;

പണിശാല പാടം
പണിചെയ്യുവോരുടെ
പണിയയുധങ്ങളില്‍
നാടിന്ടെ വിപ്ലവം;

ചെറുകള്‍ നിന്തിയ
കുടിലാണ് വിപ്ലവം
അരവയര്‍ പട്ടിണി
അതിലാണ് വിപ്ലവം ;

പൊരുതുന്ന മണ്ണിന്റെ
ഉശിരന് വിപ്ലവം
ഉയരുന്ന കയ്യിണ്ടേ
വിളിയാണ് വിപ്ലവം

ചുണ്ടുന്ന വിരലിണ്ടേ
മുനയാണ്‌ വിപ്ലവം

അടിമകള്‍ ഉണരുന്ന
പുലരിയാണ് ഉത്സവം
ചങ്ങല പൊട്ടിച്ചു
പായുന്ന വിപ്ലവം ;

നെറികെട് കണ്ടാല്‍
പിടക്കുന്ന ജീവനില്‍
പ്രധിരോധ മുയരുന്ന
നാവിന്‍ മുനകളില്‍
അലറുന്ന നാടിന്ടെ
ഉയിരാണ് വിപ്ലവം ;;

ഗുരു പൂജ


മണ്ണും കവിതയും
കഥകലോടെക്കോയും
മണ്ണിലെ പുവും
തുരുമ്പിനോടോക്കെയും
കലഹിച്ചു നിന്നൊരാള്‍
വിടവാങ്ങി മാറി

മുഗ്ദ്ധമം സര്ഗ്ഗതിലെക്കങ്ങു
യാത്രയായ്
അവിടെയരുണ്ടോരല്‍
വിമര്‍ശന കുരുക്കില്‍
 ദൈവമോന്നല്ലാതെ

എങ്കിലും തുടരുക
ദൈവ സന്നിധി
നിതിയല്ലെന്നു
മഹാ ഗുരോ

നീതിസഗരം തുടിക്കട്ടെ
ദൈവവും നീതിയാല്‍
സ്വയം വരിക്കട്ടെ
നന്മയെ ദൈവവും
സ്വയം വരിക്കുക
ദൈവത്തെ നിങ്ങളും .

പ്രണയം

പുമൊട്ടില്‍
ഉണരുന്ന 
മധു മന്ദഹാസമേ 

മൌനങ്ങളില്‍ 
വിടരും
പ്രണയ അക്ഷരങ്ങളെ

ഹൃദയം തലോടുന്ന
ഓര്‍മ്മകളെ

ഒരിക്കല്‍ കൂടി
ഒരിക്കല്‍ മാത്രം ;
വരുമോ ഇതിലെ വീണ്ടും

മനസ്സിലൊരു കുളിര്‍
നനവുമായ്
വീണ്ടും ;

2012, ജനുവരി 27, വെള്ളിയാഴ്‌ച

സ്വപനം


നിദ്രയില്‍ നിന്നെന്നെ
ഉണര്‍ത്തുന്ന
സ്വപ്നമേ

വരിക വരിക
നീ ഇരുള്‍ നീന്തി
ഇന്നലെകള്‍
എനിക്കായ്‌ കരുതിയ
ചുരുളില്‍
ഒരു വിരിപ്പായ്‌
മനസ്സിന്‍
വിശപ്പായ്
വിങ്ങി വീറുന്ന
നോവിണ്ടേ
തുവലില്‍

കണ്ണുറങ്ങതെ കാത്തിരിക്കട്ടെ
ഇനി ഒരിക്കല്‍
കൂടി നിനക്കൊപ്പം
ശയിക്കുവാന്‍


മണ്ണ്


 കാലുഷ്യമില്ലാത്ത
ഒരിത്തിരി
മണ്ണ് എവിടെയുണ്ട്
എനിക്കൊന്നു മുത്താന്‍

രക്ത പുഴകള്‍
നിറയാത്ത
ഒരിത്തിരി മണ്ണ്
എവിടെയുന്ടെനിക്കൊന്നു
മുത്താന്‍

വെടിയുണ്ട ഒച്ച
മുഴങ്ങതോരിതിരി
രാപകല്‍ എങ്ങുണ്ട്
കാണാന്‍;

ചോരകൊതിയുടെ
ചിത്രങ്ങളില്ലാത്ത
പത്രങ്ങള്‍ എങ്ങുണ്ട്
കാണാന്‍ ;

അന്യന്ടെ ശബ്ദം
സംഗിതമാകുന്ന
ലോകം പിറക്കുന്ന
നാളെ നോക്കി

കാത്തിരിക്കട്ടെ
ഞാന്‍ ഇന്നിന്ടെ
സത്യങ്ങള്‍
കാണാതിരിക്കട്ടെ


പൂവ്

വരുമോ വരാതെ നീ 
വന്നിരുന്നാല്‍ 
തരുമോ ഒരു നുള്ള് 
പൂവെനിക്കായ്‌ 

പകരം നിനക്കായ്‌ 
പങ്കു വെക്കാന്‍ 
പതിവുള്ള പുഞ്ചിരി 
ഒന്ന് മാത്രം .



2012, ജനുവരി 25, ബുധനാഴ്‌ച

ഉച്ചകോടി


ദാഹിചിരിക്കുന്ന
ഭുമി നോക്കി
മിതെ മഴ തുള്ളി
നോക്കി നില്‍ക്കെ

ഭുമി വിണ്ടു
വരണ്ടു കീറി
എന്ന് വരും നീ
ഒരിറ്റു വെള്ളം .

ദാഹം വെറുത്തു
വെരുതയല്ലേ  .
കാത്തിരിപ്പെന്നു
മൊഴിഞ്ഞു കാലം

കാടും പുഴയും
കൊന്ന കാലന്‍
കാര്‍ബണ്‍ പുഴുങ്ങുന്ന
യന്ത്രമല്ലേ ;

ഉച്ചക്കിരിക്കുന്ന
ഉച്ചകോടി
ഉച്ചിയില്‍ എത്ര നാള്‍
വന്നിരിക്കും ;

2012, ജനുവരി 18, ബുധനാഴ്‌ച

അമ്മ


നിന്നെ ഉറക്കാന്‍
താരാട്ടും പാടി
ഉറങ്ങതിരിന്നോരമ്മ
കുഞ്ഞു കൈ കാലും
വളരുന്നത് നോക്കി
ഉറങ്ങതിരുന്നോരമ്മ ;
തൊട്ടിലില്‍ ഒട്ടിയിരുന്നു
നിന്ടെ കാഴ്ച കള്‍കണ്ടോരമ്മ
ചേലും ചിരിയില്‍
മുത്തി നിനക്ക്
സ്നേഹം പകര്‍ന്നോരമ്മ
കണ്ണിമ വെട്ടാതെ
കുഞ്ഞു നീ നിന്നെ
മാറില്‍അണചോരമ്മ ;
മാറില്‍ മുലപ്പാല്
ചുരത്തി നിന്‍ നാവിനെ
ഏറെ നനചോരമ്മ
കണ്ണിലെ  ദൈവം
കണ്കണ്ട ദൈവം
കാണുക ദൈവം പെറ്റമ്മ ;

2012, ജനുവരി 17, ചൊവ്വാഴ്ച

ശില


ചുമരുകള്‍ ചിത്രങ്ങള്‍
ശില്പികള്‍
ഇടയില്‍ ഞാന്‍
കാണാതിരുന്നു
കറുത്ത ചിത്രങ്ങള്‍

കരിവാളിച്ച
മുഖങ്ങളില്‍
ഭയം തിരയടിക്കുന്നു
ഞാന്‍ കാണാതിരിക്കട്ടെ
ചിത്രങ്ങള്‍

ശില്പി തന്‍ ചോരയില്‍
തിരുകില്ല
ശില ചിരിക്കുകില്ല
ചിരി മറന്നേക്കുക

ഭയം പുണര്‍ന്ന
വാക്കിനെ ഭയന്ന്
ജീവനെ കൊല്ലുക
കൊള്ളുക
നീ ചിരിക്കാതെ
ഞാന്‍ ചിരിക്കട്ടെ ''

ശില


2012, ജനുവരി 15, ഞായറാഴ്‌ച

വിഷം തിന്ന വിശപ്പ്‌

വിശന്ന വയറിനു 
വിഷം കരുതിയ 
അമ്മ 

മുലപ്പാല്‍ ചുരത്തിയ
നെഞ്ചില്‍ ചേര്‍ത്ത്
ഒരിക്കല്‍ കൂടി
മുത്തി

യാത്രയുടെ സമയം നോക്കി
കൊടുത്ത മരണത്തിന്
മറുപടി പറയാന്‍
നമുക്ക് മരിക്കാതിരിക്കാം
;
സ്വന്തം തിരയുന്ന
തിരക്കില്‍
കാണാതെ പോകുന്ന
കണ്ണുകള്‍
കണ്ണില്ലാത്ത മനുഷ്യനായി
ചിരിക്കുമ്പോള്‍ എങ്കിലും
സ്വയം ചിരിക്കാതെ നോക്കുക ;

മോഹം


ഒരു കുഞ്ഞു
മഴ തുള്ളി
ഹൃദയം

കുഞ്ഞു വരി
കവിതയില്‍
പ്രണയം

മലരിതള്‍
ഒളിപ്പിച്ച
മധുരം

മഴവില്ലില്‍
എനിക്കുള്ള
മോഹം

2012, ജനുവരി 14, ശനിയാഴ്‌ച

അതിരുകള്‍ ഇല്ലാത്ത വിശപ്പ്‌


കൊട്ടാരം കാവല്‍ക്കാര്‍
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;' 
മരുഭുമിയില്‍
വന്നു പോകുന്ന
പൊടിക്കാറ്റില്‍
മാറി മറിയുന്ന
ചൂടിലും തണുപ്പിലും
കണ്ണുനീര്‍ ഉപ്പ്
നനഞ്ഞ രാത്രിയില്‍
എന്റെ പ്രവാസം
എരിഞ്ഞു കത്തുന്ന 
നിയോണ്‍ വിളക്കുകള്‍
കാവല്‍ നിന്ന
തെരുവില്‍
വിശപ്പ്‌ കിതച്ചു പായുന്ന
ഒരു കൂട്ടം

അതില്‍ അതിരുകള്‍
കടന്ന ഭാഷയുടെ
നിലവിളി എനിക്ക് കേള്‍ക്കാം
 ;
കൊട്ടാരങ്ങള്‍ പണിത്
കാവലിനു നായ്ക്കളെ
വെച്ച ഞാന്‍
കൊട്ടാരത്തെ ഭയന്ന്
നില്‍ക്കുമ്പോള്‍
എന്റെ രാത്രി
എന്നെയും കൊണ്ട് പറന്നു ;'

ഒക്റ്റൊവിയോ പാസ്‌


തെരുവില്‍ കുതിരകള്‍ പായുന്നു
മെക്സികോ ഉറങ്ങുന്നില്ല
ഒക്റ്റൊവിയോ മരിച്ചില്ല
മരണം വിധിക്കാന്‍
നിങ്ങളാരാണ്

പാടിപതഞ്ഞ പാട്ടില്‍
ഭയന്നത് ഞാനല്ല
എന്റെ കുഞ്ഞുങ്ങള്‍
ഏറ്റുപാടുന്നു ;

അയാള്‍ എന്താണ്
എനിക്ക് തന്നത് ;
വരികളില്‍ കൊത്തിയ
രാഷ്ട്രിയമോ

;നിന്ടെ ശവം പോലും
കാണാന്‍ ഭയത്തോടെ മടിക്കുന്നു ;
അവകാശികള്‍ ആകാശം നോക്കി
ആരെയോ വിളിക്കുന്നു ;

ചിലരുടെ മുഷ്ട്ടികളില്‍ കല്ലാണ്
എറിഞ്ഞു തിരാത്ത ആയുധവും കല്ലാണ്;;
ഒക്റ്റൊവിയോ മരിച്ചില്ല
അയാള്‍ക്ക് മരിക്കാനവില്ല'''

വേദന


വേദന വേഗം
നിറച്ചിടുക
എന്റെ വീഥിയില്‍
നിയൊരാള്‍
ബാക്കിയെന്കില്‍
;;;;;;;;;;;;;;;;;;;;;;
 ജിവനോടൊപ്പം
കുഴിച്ചിടു
എന്റെ ജിവിതം
ഇത്രമേല്‍
ഭാരമെന്കില്‍ ;
;

2012, ജനുവരി 12, വ്യാഴാഴ്‌ച

നിഴലേ

http://kkooracനിഴലായ് നിയെനിക്കരികില്‍ 
ഒരു ശലഭമായ് 
ഇ തൊടിയില്‍ 
പൂവിന്‍ ഇതളില്‍ 


മധു നുകര്‍ന്നൊരു 
നിമിഷം നീ 
നിയെനിക്കരികില്‍ 
നിഴലായ് നിയെനിക്കരികില്‍ 
;
വര മൊഴി ചുടും  
നിലാവില്‍ 
ഒരു യുഗ്മ ഗാനം മൂളി 
അരികില്‍ നിയെതുമ്പോള്‍ 
ഒഴുകും   ഞാന്‍ ഇനിയും
ഓര്‍മ്മതന്‍ ഓളങ്ങളില്‍ ;; 


hund.blogspot.com/

വഞ്ചന തോല്‍ക്കും


ഒരു ചാരനും ജയിക്കില്ല
ഒരു വിശുവസവും തോല്‍ക്കില്ല ;
ഒരു സത്യവും തോല്‍ക്കില്ല
ഒരു ശവം തിനിയും ഉറങ്ങില്ല
കെട്ട കാലം കൊടുത്ത വരം
തിരിച്ചെടുത്തു നിതി ജയിക്കും ;
നന്മയുടെ തുരുത്തില്‍
ഒരു ഖടിഖരം കറങ്ങുന്നു
വഞ്ചകന്റെ മരണം പ്രക്യപിക്കുന്ന
ഒരു നാളിനു ;
നിന്ടെ ശവം നിന്നെ നോക്കി ചിരിക്കും
നീ നിയല്ലതവും ;
വിലപ്പെട്ടത് പോകുന്നില്ല
നിനക്ക് തിരിച്ചറിവ് വരും
അപ്പോള്‍ കുരുതിക്ക് സ്വയം നിന്നതിനു
കാലം നിന്നെ കാര്‍ക്കിച്ചു തുപ്പും ;;

മറ്റൊരു രാത്രി കൂടി ;;;;;;;;;;;;;;;;;;;;;


വിട ചൊല്ലി ഞാന്‍
എന്റെ മിഴി തുറന്നപ്പോള്‍
ഒരു രാത്രി കൂടി
പൊഴിഞ്ഞു വീണു ;
ഇലതണ്ടുകള്‍ വീണു
മഞ്ഞു വീണു
 '.പ്രണയക്ഷരം വീണു
രാത്രി മാഞ്ഞു;
ഇനി നാളെയിരുള്‍ വീണു
വന്നു മാത്രം
മൊഴിയമെനിക്കെണ്ടേ
സ്വപ്ന വാക്യം
അരുതിനി യോര്‍ക്കരുതെന്നു മാത്രം
അരുളതിരിക്കട്ടെ
വരുന്ന രാത്രി ;
ഒരു മയക്കതിണ്ടേ
നിലമൊരുക്കി
പലരാത്രി വന്നു കടന്നു പോയി
അതില്‍ ഞാന്‍ വരും പോകും
എങ്കിലും കടമായ്‌
തരിക നീ  വിണ്ടും
മറ്റൊരു രാത്രി കൂടി ;

പ്രണയിനി,നിനക്കായ്‌


എന്നിലെ  ഏകാന്ത
സങ്കടങ്ങള്‍
ഇറനായ്‌ ഇന്നിന്ടെ
രാത്രിയില്‍ ഞാന്‍
 ;ഒരു വരി അക്ഷര
കൂട്ടിലാക്കി
എഴുതി വെക്കട്ടെ
കാണുമോ നീ ;

വാചാല മൌനങ്ങള്‍
മനസ തേരില്‍
പായുന്നതോ
വിണ്ണില്‍ മായുന്നതോ

മോഹങ്ങള്‍ ഒടുങ്ങാത്ത
ഒരു യാത്രയില്‍ ഞാനെന്‍
വഴികളില്‍ എവിടെയോ
നിനക്ക് വേണ്ടി;

ഒരു വരി കുറിച്ചിട്ട
കവിതയില്‍ നിനക്കായി
ഒരു പ്രണയ മധു പാത്രം
കരുതിയെങ്കില്‍

ഓര്‍മ്മയില്‍  അതുപോലും
കരുതുകില്ലെന്കില്‍ നീ
മടങ്ങുക മനസ്സിനെ
തിരികെ നല്‍കു
എന്റെ മനസ്സിനെ
നീ തിരികെ തരു ;

 

2012, ജനുവരി 10, ചൊവ്വാഴ്ച

ശാന്തം


ഏറെ ജിവിതം
നീളെ കാലും നീട്ടി
കാത്തിരിക്കുന്ന
മരണത്തിന്ടെ
കുത്തൊഴുക്ക്ഒരു നാള്‍
എന്നെയും നോക്കി
വരാതിരിക്കുമോ
 എന്ടെയും വാതിലില്‍
\ '
പോയി നോക്കട്ടെ
ഭുതകലതിണ്ടേ
ഇരുട്ടരക്കുള്ളില്‍
മരിക്കാത്ത മരണം
കാണാന്‍

2012, ജനുവരി 8, ഞായറാഴ്‌ച

ചിതാഭസ്മം

കഴുകനെ കൊന്നും 
അന്നം തിരഞ്ഞവന്‍
മണ്ണിനെ പുല്‍കിയ 
ശവം തിന്നവന്‍ .;
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

ശവപറമ്പിലെ കല്ലുകള്‍
ചിരിച്ചു ---കരഞ്ഞു
മനുഷ്യ നീ വെറും
പുഴുവരിക്കുന്ന
ചിതലിണ്ടേ ചിത ഭസ്മം ;

2012, ജനുവരി 3, ചൊവ്വാഴ്ച

മരുഭുമി ഉണ്ടാവുന്നത് ;

വേനല്‍ പരന്നു
വരണ്ട പാടത്തു 
ഒരു മഴ തുള്ളി 
അടര്‍ന്നു വീണു

കുഞ്ഞു കണ്‍പോളയില്‍
കണ്ണുനീര്‍ പോല്‍
മാനം കനിഞ്ഞു
നിര്‍ വര്‍ന്നിടുമ്പോള്‍

മരുഭുമി തിരുന്ന
ഭുമി നോക്കി
കരയാതെ മക്കളെ
കാത്തു നില്‍ക്കു
കടലിലെ ഉപ്പും
കുടിച്ചു തിര്‍ക്കാന്‍
ദാഹം വരുന്നുണ്ട്
കാത്തു നില്‍ക്കാം ;
കൊണ്ഗ്രിട്റ്റ് കാടിനുമപ്പുറത്തു
ശീതം പരത്തുന്ന
യന്ദ്രമെത്തി
കുളിരുള്ള കാറ്റിന്നു
കാശെടുത്തു വീശി
വിശറി വിലക്ക് വാങ്ങാം ;

2012, ജനുവരി 2, തിങ്കളാഴ്‌ച

ശവപെട്ടിക്കു 
അഞ്ചു 
ആണി വാങ്ങാന്‍ 
അങ്ങാടിയില്‍ 
പോയി ;
അഞ്ചു പേര്
ചുമന്നു കൊണ്ട്
വന്ന ശവം
എഴുന്നേറ്റു
എന്നോട് ;
അവസാനത്തെ
അണി അടിക്കാന്‍
നിയെത്ര പണം വാങ്ങി ;
ശവതിണ്ടേ
കണക്ക് പറഞ്ഞവന്‍
ശവമായി തന്നെ കിടക്കട്ടെ
ഞാന്‍ ശവപ്പെട്ടിയില്‍
കിടന്നു ഉറങ്ങി ;