2011, ഡിസംബർ 31, ശനിയാഴ്‌ച

പുതുവര്‍ഷം വന്നെന്നു 
ഉറപ്പിച്ചു പറയുവിന്‍ 
നാക്ക്‌ ഉഴലാതെ ഒന്ന് 
ഉറപ്പിച്ചു പറയുവിന്‍ .

കുടിച്ച കണക്കിണ്ടേ
ബില്ലുമായി നാളെ
മറ്റൊരു പുലരിയെ
കാണാതിരിക്കുവിന്‍ ;

മാരക വിഷതിണ്ടേ
വിപണിയ്ക്ക് കേരളം
വഴിതുറക്കുന്ന ആഘോഷങ്ങള്‍
കണ്ടും കേട്ടും മടുത്തു

സങ്കടം കൊണ്ടൊരു
കുപ്പി വാങ്ങി
സേവ തുടങ്ങട്ടെ
ചങ്ങാതിമാരെ
നിങ്ങളുണ്ടോ എനിക്കിന്ന്
കൂട്ടിനായ് ;
മഞ്ഞു മേഘങ്ങള്‍ 
മാഞ്ഞു തുടങ്ങി 
പുതിയൊരു 
വര്‍ഷത്തിന്‍ 
പകലിന് നിറം ചാര്‍ത്താന്‍ 

അരുണോദയം കാത്തു
അരുവികള്‍
കൂടുകള്‍'''കുഞ്ഞുങ്ങള്‍
ചിറകറ്റു പോയ
പ്രതിക്ഷകള്‍; സ്വപ്നങ്ങള്‍
നിറം തേടുന്ന ചിത്രങ്ങള്‍
നിരന്നു നില്‍ക്കുന്നു
നമുക്ക് നേര്ന്നിടം
ഇവര്‍ക്ക് മംഗളം ;


ഭുമിയെ പ്രണയിച്ച്‌
മനുഷ്യരെ സ്നേഹിച്ചു
കലഹങ്ങള്‍ ഇല്ലാത്ത
സംഗിതമൊഴുകുന്ന
പുതിയ ഒരു പകലിന്
പുതിയ വര്‍ഷത്തെ
വരവേല്‍ക്കുക ;;

2011, ഡിസംബർ 11, ഞായറാഴ്‌ച

കാത്തിരിപ്പ്;;


ഇ രാത്രിയെ
ഇഷ്ടമാണെങ്കില്‍

നിലാവിനെ ഇഷ്ടമാണെങ്കില്‍
മഞ്ഞു തുള്ളിയെ
... ഇഷ്ടമാണെങ്കില്‍

പൂക്കളും പുഴയും
ഇഷ്ടമാനെക്ങ്കില്‍

കാറ്റും കുളിരും
ഇഷ്ടമാണെങ്കില്‍

പ്രണയിച്ചു തിരാത്ത
പകലിനെ കടം വാങ്ങി
ഒരു രാത്രി കൂടി
കാത്തിരിക്കാം ''

2011, നവംബർ 30, ബുധനാഴ്‌ച

വിശപ്പ്‌

കൊട്ടാരം കാവല്‍ക്കാര്‍
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;'
മരുഭുമിയില്‍
വന്നു പോകുന്ന
പൊടിക്കാറ്റില്‍
മാറി മറിയുന്ന
ചൂടിലും തണുപ്പിലും
കണ്ണുനീര്‍ ഉപ്പ്
നനഞ്ഞ രാത്രിയില്‍
എന്റെ പ്രവാസം
എരിഞ്ഞു കത്തുന്ന
നിയോണ്‍ വിളക്കുകള്‍
കാവല്‍ നിന്ന
തെരുവില്‍
വിശപ്പ്‌ കിതച്ചു പായുന്ന
ഒരു കൂട്ടം

അതില്‍ അതിരുകള്‍
കടന്ന ഭാഷയുടെ
നിലവിളി എനിക്ക് കേള്‍ക്കാം
 ;
കൊട്ടാരങ്ങള്‍ പണിത്
കാവലിനു നായ്ക്കളെ
വെച്ച ഞാന്‍
കൊട്ടാരത്തെ ഭയന്ന്
നില്‍ക്കുമ്പോള്‍
എന്റെ രാത്രി
എന്നെയും കൊണ്ട് പറന്നു ;

മരണം മുന്നില്‍ '

എന്റെ പ്രാണന്റെ
വിളി
ഇരുട്ടില്‍ ആരും കേള്‍ക്കില്ല
എന്റെ ജിവണ്ടേ വിളി
നിങ്ങളും കേള്‍ക്കില്ല
...
... ജലം സ്വാതന്ത്ര്യം
പ്രക്യപിച്ചു പോകുമ്പോള്‍
എനിക്ക് ആകാശം കാണാനാവില്ല

എന്റെ തലയില്‍ ചുറ്റിയ പാമ്പ്
മറ്റിടങ്ങളില്‍ മുല്ലപ്പുവ് ആകും
ലോറികള്‍ അതുമായി വരും'

അപ്പോള്‍ വാങ്ങി വെക്കുക
ഒരു ചരമ നാളില്‍
നിനക്ക് അത് ആഘോഷമാക്കാന്‍ ;

ഭയം


പാതി രാവിനെ നനച്ച
സങ്കട പെരുമഴ
പാതി ഉറങ്ങിയ കണ്ണില്‍
പെയ്തിറങ്ങി .

... പ്രളയമായി മനം
കിതച്ചു പാഞ്ഞു
ഇരുട്ടിനെ കൊന്നു
കുഴിച്ചു മൂടുവാന്‍

ഹൃധയമായ് എനിക്ക് തന്നൊരു
നാലുവരികളില്‍
ഞാന്‍ കുറിക്കട്ടെ

രോഷം ഇറക്കി
വെച്ച് ഞാന്‍ എന്റെ
വരികളെ കൊന്നു തിന്നട്ടെ''
.
അപ്പോഴും ഞാന്‍
ഒരാള്‍ മാത്രം
എന്നെയും നോക്കി ചിരിക്കുന്നു